മാസ്റ്റർ ഒരു മാസ്റ്റർ പീസ് ആയിരിക്കും: വിജയ് സേതുപതി

കെ ആര്‍ അനൂപ്
ശനി, 3 ഒക്‌ടോബര്‍ 2020 (17:59 IST)
ദളപതി വിജയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. വിജയ് സ്റ്റൈലിഷ് കോളേജ് പ്രൊഫസറുടെ വേഷത്തിലെത്തുന്ന മാസ്റ്റർ ഒരു മാസ്റ്റർ പീസ് ആയിരിക്കുമെന്ന് വിജയ് സേതുപതി പറഞ്ഞു. എല്ലാവർക്കും ഉള്ളിൽ അഴുക്കുണ്ട്. ഒരാൾ വില്ലനായി അഭിനയിക്കുമ്പോൾ, ആ അഴുക്ക് പുറത്തെടുക്കുന്നതിനുള്ള  മാർഗ്ഗം ആണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഈ ചിത്രത്തിൽ തന്റെ വേഷം ആസ്വദിച്ചാണ് ചെയ്തതെന്നും വിജയ് സേതുപതി പറഞ്ഞു.
 
ആൻഡ്രിയ ജെറമിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി കിഷൻ തുടങ്ങി വൻതാരനിര തന്നെ മാസ്റ്ററിൽ ഉണ്ട്. എക്സ്ബി പിക്ചേഴ്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ചിത്രം നിർമ്മിക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, എഡിറ്റർ ഫിലോമിൻ രാജ്, ഛായാഗ്രാഹകൻ സത്യൻ സൂര്യൻ എന്നിവരാണ് സാങ്കേതിക രംഗത്തെ പ്രമുഖർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്ക് സേവന ഫീസ് ഇറാന്‍ സ്ഥിരീകരിച്ചു; സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും

ഖമേനിയുടെ ശവസംസ്‌കാരം ബഹിഷ്‌കരിക്കാന്‍ യുഎസ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ടെഹ്റാന്‍

E20 പെട്രോളിനെതിരെ പ്രതികരണം; മൈലേജ് കുറയുന്നുവെന്ന് 66% പേര്‍ അഭിപ്രായപ്പെട്ടതായി സര്‍വേ

അമേരിക്കയല്ലാതെ ഇസ്രയേലിന് മറ്റൊരു സഖ്യകക്ഷിയില്ലെന്ന് ജെഡി വാന്‍സ്; 140 കോടി ജനങ്ങള്‍ ഉണ്ടെന്ന് നെതന്യാഹു

പ്രണയം തകർന്നത് പകയായി, 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം

അടുത്ത ലേഖനം
Show comments