Webdunia - Bharat's app for daily news and videos

Install App

'മരക്കാർ, അറബിക്കടലിന്റെ സിംഹം' തിരക്കഥ പൂർത്തിയായി; ഷൂട്ടിംഗ് നവംബറിൽ

മരക്കാറിന്റെ തിരക്കഥ പൂർത്തിയായി

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (16:14 IST)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാറിന്റെ തിരക്കഥ പൂർത്തിയായി. മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് മരക്കാറിനെ വിശേഷിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും നിർമ്മിക്കുന്ന ചിത്രത്തിന്റെ മുഴുവൻ പേര് മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ്. സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
 
‘വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോരദനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഐ .വി ശശിയുടെ മകൻ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്ത് ആണ്.’– സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ പ്രിയദർശൻ പറഞ്ഞു.
 
ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും സിനിമയിൽ ഉണ്ടായിരിക്കും. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിൽ ആകും ചിത്രീകരിക്കുക. പ്രിയദർശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയിൽ വിറച്ച് മോദി സർക്കാർ

ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം, ചോദ്യപേപ്പറിൽ സവർക്കർ സ്തുതി; ബിജെപി വിധേയത്വം പരസ്യമാക്കി സതീശൻ സർക്കാർ

പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കി; മാധ്യമങ്ങളില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍

വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങള്‍: സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീരാജ്യങ്ങള്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

അടുത്ത ലേഖനം
Show comments