Webdunia - Bharat's app for daily news and videos

Install App

ലോകം ഭരിക്കാൻ അബ്രഹാമിന്റെ സന്തതികൾ, അവർ ഒരേ രക്തമായിരുന്നു! - ത്രില്ലടിപ്പിച്ച് മമ്മൂട്ടി!

ത്രില്ലടിപ്പിച്ച് വീണ്ടും ഡെറിക്ക്, തരംഗം തീർക്കാൻ അബ്രഹാമിന്റെ സന്തതികൾ!

Webdunia
ബുധന്‍, 23 മെയ് 2018 (18:26 IST)
ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘അബ്രഹാമിന്‍റെ സന്തതികള്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ഈ പൊലീസ് സ്റ്റോറിയുടെ പുതിയ പോസ്റ്ററില്‍ മമ്മൂട്ടിയും അൻസൻ പോളും ആണുള്ളത്. 
 
ത്രില്ലടിപ്പിക്കുന്ന പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. നേരത്തെ ചോരയൊഴുകുന്ന ഒരു കൈയാല്‍ വേര്‍തിരിക്കപ്പെട്ട രണ്ട് മുഖങ്ങളുള്ള ഒരു പോസ്റ്റർ പുറത്തുവന്നിരുന്നു. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തിന്‍റെ രണ്ട് ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ട്.  പകയും പ്രതികാരവും നിറഞ്ഞ ഒരു ത്രില്ലര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദി ഗ്രേറ്റ് ഫാദര്‍ പോലെ ഒരു സ്റ്റൈലിഷ് ത്രില്ലറിനാണ് ഹനീഫ് അദേനി വീണ്ടും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നതും. ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. അതിങ്ങനെ:
 
‘തീർച്ചയായും അബ്രഹാമിന്റെ സന്തതികൾ ലോകത്തിനെ ഭരിക്കും.
അവരുടെ പേരിൽ രക്തപ്പുഴ ഒഴുകും..
പിശാച് അവരുടെ ജനങ്ങളെ തമ്മിലടിപ്പിക്കും..
പക്ഷെ ദൈവത്തിനും അബ്രഹാമിനും മാത്രം അറിയാം അവർ ഒരേ രക്തമായിരുന്നു എന്ന്..‘

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments