Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഗുണ്ടാത്തലവന്‍, ചെലവ് 25 കോടി; മാസ് ആക്ഷന്‍ പടം ഓഗസ്റ്റില്‍ !

Webdunia
ചൊവ്വ, 2 ജൂലൈ 2019 (14:51 IST)
ആക്ഷന്‍ സിനിമകളില്‍ മമ്മൂട്ടി എന്നും ശോഭിക്കാറുണ്ട്. മമ്മൂട്ടിയുടെ അഭിനയമികവിനാല്‍ ഗംഭീരവിജയമായ എത്രയെത്ര ആക്ഷന്‍ ത്രില്ലറുകള്‍. ആ ഗണത്തിലേക്ക് ഒരു സിനിമ കൂടി വരികയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ഗുണ്ടാത്തലവനായി അഭിനയിക്കുന്നതായി സൂചന. 25 കോടിയോളം രൂപ ചെലവ് വരുന്ന സിനിമ മാസ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും. 
 
ഈ വര്‍ഷം തന്നെ ബ്രഹ്മാണ്ഡചിത്രം മധുരരാജ വന്‍ ഹിറ്റാക്കി മാറ്റിയ മമ്മൂട്ടിയുടെ അജയ് വാസുദേവ് ചിത്രം ജൂലൈ 16ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഇത് ഒരു ഹൈവോള്‍ട്ടേജ് ആക്ഷന്‍ സിനിമയായിരിക്കും. നവാഗതരായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ‘പോക്കിരി’ എന്ന് ഈ സിനിമയ്ക്ക് ടൈറ്റില്‍ ഇട്ടതായി സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ‘പോക്കിരിരാജ’ നേരത്തേ വന്നിട്ടുള്ളതിനാല്‍ മറ്റൊരു നല്ല പേരിനായി കാത്തിരിക്കുകയാണ് മമ്മൂട്ടിയും അജയ് വാസുദേവും.
 
ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ എറണാകുളമായിരിക്കും. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയാണ് മമ്മൂട്ടി - അജയ് വാസുദേവ് ടീമിലൊരുങ്ങിയ സൂപ്പര്‍ഹിറ്റുകള്‍. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ മഴമുന്നറിയിപ്പ് പുതുക്കി

ദേശീയതലത്തിൽ ഒരു മത്സരമെങ്കിലും താങ്കൾ നടത്തിയിട്ടുണ്ടോ?, കോമൺവെൽത്ത് ഗെയിംസിലെ സഹ ആതിഥേയത്വം ചോദിച്ച കോൺഗ്രസ് എം പിയെ കടന്നാക്രമിച്ച് ബബിത ഫോഗട്ട്

ദുരിതാശ്വാസ ക്യാംപുകളിലുള്ളവർ ഭക്ഷണം കഴിക്കുന്നത് സ്വന്തം കാശ് കൊണ്ട് വാങ്ങി; ദുരിതക്കയം

ജനപ്രിയ മദ്യബ്രാൻഡുകൾക്ക് എഫ്.എസ്.എസ്.എ.ഐയുടെ വിലക്ക്; ഓൾഡ് മോങ്ക്, മക്‌ഡൊവെൽസ് ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കെതിരെ നടപടി

രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയർ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments