Webdunia - Bharat's app for daily news and videos

Install App

അന്ന് മമ്മൂട്ടി പ്രവചിച്ചു, ഉദയനും സിബിയും പിരിയും!

Webdunia
വ്യാഴം, 1 മാര്‍ച്ച് 2018 (15:45 IST)
മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് തിരക്കഥാജോഡിയായിരുന്നു ഉദയ്കൃഷ്ണയും സിബി കെ തോമസും. ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ ഒന്നിച്ചെഴുതിയ തിരക്കഥാകൃത്തുക്കളും ഇവരാണ്. എന്നാല്‍ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും പിരിഞ്ഞു. ഉദയന്‍ ഒറ്റയ്ക്ക് തിരക്കഥയെഴുതിയ പുലിമുരുകനും മാസ്റ്റര്‍ പീസും മലയാളത്തിലെ ചരിത്രവിജയങ്ങളായി. സിബി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
 
ഉദയനും സിബിയും ഏറെ തിരക്കുള്ള തിരക്കഥാകൃത്തുക്കളായിരിക്കുമ്പോള്‍‍, 15 വര്‍ഷം മുമ്പ് ഒരിക്കല്‍ മമ്മൂട്ടി ഇവര്‍ പിരിയുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടത്രേ. ഇക്കാര്യം ഉദയകൃഷ്ണ തന്നെയാണ് വെളിപ്പെടുത്തിയത്. ഉദയന്‍ പറയുന്നത് കേള്‍ക്കൂ:
 
“ഒരു ജോഡിക്ക് ഒരുപാട് കാലം ഒരുമിച്ച് പോകാന്‍ കഴിയില്ല. പ്രത്യേകിച്ചും സിനിമയില്‍. കാരണം രണ്ടുപേര്‍ക്കും രണ്ട് ചിന്താഗതിയാണ്. ബിസിനസ് കൂട്ടുകൃഷി പറ്റും. രണ്ട് ഇന്‍‌വെസ്റ്റുമെന്‍റാണ് അത്. ഇത് രണ്ട് ബ്രെയിനാണ്. ഇക്കാര്യം 15 വര്‍ഷം മുമ്പ് മമ്മുക്ക ഞങ്ങളോട് പറഞ്ഞിരുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു - എപ്പോഴാടോ പിരിയുന്നത്?
 
ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ മമ്മുക്ക ചിരിച്ചു. ‘എടോ ഒരുകാലത്തും അങ്ങനെ വരില്ല. പിരിഞ്ഞേ പറ്റൂ’.
 
“അന്ന് ഞങ്ങള്‍ക്ക് അത് മനസിലായില്ല. ഒരു കഥ ഒരാള്‍ക്കേ കണ്ടെത്താനാകൂ. ഒരാള്‍ക്കേ എഴുതാനാകൂ. ഒരിക്കലും രണ്ടുപേര്‍ക്ക് അതുപറ്റില്ല.” - കുറച്ചുകാലം മുമ്പ് മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉദയ്കൃഷ്ണ വ്യക്തമാക്കിയതാണിത്.
 
ഉള്ളടക്കത്തിന് കടപ്പാട്: മംഗളം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments