കിടിലൻ, തകർത്തു; മാസ്റ്റർപീസ് ആദ്യ പ്രതികരണം
മാസ്റ്റർപീസ് ആദ്യ പ്രതികരണം
Publish Date: Thu, 21 Dec 2017 (10:26 IST)
Updated Date: Thu, 21 Dec 2017 (10:29 IST)
മമ്മൂട്ടി നായകനകുന്ന മാസ്റ്റർപീസ് തിയേറ്ററുകളിൽ എത്തി. മാസ് റിലീസായി എത്തിയ മമ്മൂട്ടി ചിത്രത്തെ ആരാധകർ ആഘോഷമാക്കിയാണ് സ്വീകരിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.
262 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങളിൽ ആദ്യം റിലീസ് ചെയ്തത് മാസ്റ്റർപീസ് ആണ്. ആരാധകർക്ക് മാത്രമല്ല, പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാകുന്ന സിനിമയാണ് മാസ്റ്റർപീസ്. പുലിമുരുകനു ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി.
ആദ്യദിന കലക്ഷൻ റെക്കോർഡ് മാസ്റ്റർ പീസിന് തകർക്കാനാവുമോ എന്നതാണ് സിനിമാ ലോകം ഉറ്റു നോക്കുന്ന മറ്റൊരു വിഷയം. നിലവിൽ ബാഹുബലിയാണ് ആദ്യദിന കളക്ഷന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് മെർസൽ. ഈ രണ്ട് സ്ഥാനവും മാസ്റ്റർപീസ് തകർക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
അജയ് വാസുദേവ് ആണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും മികച്ച പ്രതികരണമാണു നേടിയത്. ഉണ്ണി മുകുന്ദൻ, വരലക്ഷ്മി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.