Publish Date: Thu, 24 Jun 2021 (16:00 IST)
Updated Date: Thu, 24 Jun 2021 (16:04 IST)
3 വര്‍ഷം മുമ്പ് മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം അമ്മ മീറ്റിങ്ങില്‍ പങ്കെടുത്ത ഓര്‍മ്മകളിലാണ് നടന്‍ മുന്ന. പക്രു, മണിക്കുട്ടന്‍ എന്നിവര്‍ക്കൊപ്പം എടുത്ത ഒരു സെല്‍ഫി അദ്ദേഹം പങ്കുവെച്ചു.
തമിഴിലാണ് കൂടുതല്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ മുന്ന ചെയ്തിട്ടുള്ളത് . ജയഭാരതിയുടെ സഹോദരീപുത്രനാണ് നടന്‍.ഗൗതം മേനോനും വിക്രമും ഒന്നിക്കുന്ന 'ധ്രുവ നച്ചത്തിരം' (ഡിഎന്‍) ചിത്രത്തിലും മുന്ന അഭിനയിച്ചിട്ടുണ്ട്.
നല്ലൊരു കര്‍ഷകന്‍ കൂടിയാണ് മുന്ന. അടച്ചിടല്‍ കാലത്ത് വീട്ടില്‍ തന്നെ വിളഞ്ഞ നല്ല മരച്ചീനിയുടെ വിശേഷങ്ങള്‍ നടന്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഒരു കര്‍ഷകന്‍ ആണെന്നതില്‍ അഭിമാനമുണ്ടെന്നും താരം പറഞ്ഞിരുന്നു.