Publish Date: Sat, 31 Oct 2026 (16:01 IST)
Updated Date: Sat, 31 Oct 2026 (16:06 IST)
'ഓംഃ - ചാപ്റ്റർ 1: രുധിരം' തിയറ്ററുകളിലെത്തുകയാണ്. ധനുഷിനൊപ്പം മമ്മൂട്ടിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക വേഷത്തിൽ. ഈ സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
മമ്മൂട്ടിക്കായി കാത്തിരിപ്പ്
ധനുഷിനൊപ്പം പ്രധാനപ്പെട്ട വേഷത്തിൽ ഒരു മുതിർന്ന താരത്തെ ആവശ്യമായിരുന്നെന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമി തീരുമാനിച്ചു. ധനുഷ് ആണ് മമ്മൂട്ടിയെ നിർദേശിച്ചത്. മമ്മൂട്ടി ചെയ്താൽ നന്നായിരിക്കുമെന്ന അഭിപ്രായം തന്നെയായിരുന്നു സംവിധായകനും.
ഈ സമയത്താണ് മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇടവേളയെടുത്തത്. ഏഴ് മാസമെങ്കിലും കാത്തിരിക്കേണ്ടിവരും എന്നാണ് മമ്മൂട്ടിയിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. മമ്മൂട്ടിക്കായി കാത്തിരിക്കാൻ സംവിധായകൻ തയ്യാറായിരുന്നു. ഒടുവിൽ ചെന്നൈയിൽ വിശ്രമത്തിൽ കഴിയവെ മമ്മൂട്ടിയാണ് രാജ്കുമാർ പെരിയസാമിയെ വിളിക്കുന്നത് തനിക്ക് കഥ കേൾക്കണമെന്ന് ആവശ്യപ്പെട്ടതും. ആദ്യ തവണ കഥ കേട്ടപ്പോൾ തന്നെ ഓംഃ ചെയ്യാൻ മമ്മൂട്ടി സമ്മതം അറിയിച്ചെന്നും രാജ്കുമാർ പെരിയസാമി വെളിപ്പെടുത്തി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക