Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന് കൂട്ട് മമ്മൂട്ടി, അപ്പോൾ മമ്മൂട്ടിക്കോ? - ഉത്തരം ഈ സിനിമകൾ പറയും

ഹരികൃഷ്‌ണൻസ്, നരസിംഹം, ട്വന്റി20 ഇവ മാത്രമല്ല, ഇനിയും നീളുന്നു; താരരാജാക്കന്മാർ വീണ്ടും ഒന്നിക്കുമോ?

Webdunia
വെള്ളി, 25 മെയ് 2018 (15:22 IST)
പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് മമ്മൂക്കയും ലാലേട്ടനും. വ്യത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയവരാണ് ഇരുവരും. ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയവ തന്നെയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ എന്നുപറയുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ട്വന്റി20, നരസിംഹം, ഹരികൃഷ്‌ണൻസ് എന്നിവയാണ്. എന്നാൽ ഈ ചിത്രങ്ങളിൽ മാത്രമല്ല മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ട്. അഭിനയ മികവുകൊണ്ട് സൂപ്പർഹിറ്റായി മാറിയ മറ്റ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
 
 
1. പടയോട്ടം
 
1982-ൽ പുറത്തിറങ്ങിയ ചിത്രമാണ് പടയോട്ടം. പ്രേംനസീർ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഒരുമിച്ച് അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും പടയോട്ടത്തിന് സ്വന്തം. മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടം അലക്‌സാണ്ടർ ഡ്യൂമാസിന്റെ 'ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോ' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.
 
2. നാണയം
 
1983-ൽ പുറത്തിറങ്ങിയ ചിത്രമാണ് നാണയം. ടി ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി ഐ വി ശശി സംവിധാനം ചെയ്‌ത ചിത്രമാണിത്. മധു, മമ്മൂട്ടി, മോഹൻലാൽ, ശ്രീവിദ്യ, സീമ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
 
3. ചങ്ങാത്തം
 
1983-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഭദ്രൻ ആണ്. ദിവ്യ ഫിലിംസിന്റെ ബാനറിൽ ഈരാളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, മാധവി, ക്യാപ്‌റ്റൻ രാജു, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
 
4. അതിരാത്രം
 
ഐ വി ശശിയുടെ സംവിധാനത്തിൽ 1984- ൽ പുറത്തിറങ്ങിയ ചിത്രം. ജോൺ പോൾ തിരക്കഥയെശുതിയ ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, സീമ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
 
5. അടിമകൾ ഉടമകൾ
 
സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച് ഐ വി ശശി സംവിധാനം ചെയ്‌ത ചിത്രം. 19877-ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് ടി ദാമോദരനാണ്.
 
6. വാർത്ത
 
ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം. കഥ, തിരക്കഥ- ദാമോദരൻ. വേണുനാഗവല്ലി, പ്രതാപ് ചന്ദ്രൻ, സീമ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. 
 
7. നമ്പർ 20 മദ്രാസ് മെയിൽ
 
1990-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. ഇതിൽ അതിഥി താരമായാണ് മമ്മൂട്ടിയെത്തുന്നത്. എം ജി സോമൻ, ജഗദീഷ് തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥപാത്രങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments