Webdunia - Bharat's app for daily news and videos

Install App

എറണാകുളം തൂത്തുവാരാൻ മമ്മൂട്ടി, തിരുവനന്തപുരത്തേക്ക് മോഹൻലാൽ?- താരയുദ്ധം രാഷ്‌ട്രീയത്തിലേക്കും?

Webdunia
വ്യാഴം, 17 ജനുവരി 2019 (16:02 IST)
മമ്മൂട്ടി എറണാകുളത്ത് സിപിഎമ്മിന് വേണ്ടി മത്സരിക്കും എന്ന വാർത്തകളാണ് കുറച്ച് ദിവസങ്ങളായി കേൾക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇടത് - വലത് മുന്നണികൾക്ക് നിർണായകമായതുകൊണ്ടുതന്നെ സ്ഥാനാർത്ഥിയായി ആര് നിൽക്കണം എന്നതിലും അതീവ ശ്രദ്ധ പുലർത്താൻ പാർട്ടി തേതൃത്വങ്ങൾ മറക്കില്ല.
 
അതുകൊണ്ടുതന്നെയാണ് ഇത്തവണ എല്ലാ പാർട്ടികളും സിനിമാ താരങ്ങളിലേക്ക് എത്തിനിൽക്കുന്നത്. ബിജെപി തിരുവനന്തപുരത്ത് മോഹൻലാലിനെ നിർത്തുകയാണെങ്കിൽ മമ്മൂട്ടിയെ കളത്തിലിറക്കും എന്നതിന് യാതൊരു സംശയവുമില്ല. ഇതിൽ പാർട്ടി പ്രവർത്തകർക്കെല്ലാം ഒരേ തീരുമാനം ആണെന്നാണ് സൂചനകൾ.
 
സിപിഎം നേതൃത്വമായും മുഖ്യമന്ത്രി പിണറായി വിജയനുമായും മമ്മൂട്ടിക്ക് വളരെ അടുത്ത ബന്ധം ഉള്ളതുകൊണ്ടുതന്നെ പിണറായി വിജയൻ ആവശ്യപ്പെട്ടാൽ മമ്മൂട്ടി എതിർപ്പുകളില്ലാതെ അത് സമ്മതിക്കുമെന്നും പ്രവർത്തകരിൽ ചിലർ പറയുന്നു. അല്ലാത്തപക്ഷം സിനിമാ മേഖലയിൽ നിന്നുള്ള ആരെയെങ്കിലും തന്നെ സ്ഥാനാർത്ഥിയാക്കും എന്നും പറയപ്പെടുന്നു.
 
അതേസമയം, മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ സ്ഥിരീകരണത്തിനായാണ്. തങ്ങളുടെ മെഗാസ്‌റ്റാർ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുമോ ഇല്ലയോ എന്നറിയാനാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. എന്നാൽ മോഹൻലാലിന്റെ തീരുമാനത്തിൽ മാറ്റങ്ങൾ സംഭവിച്ചാൽ തെരഞ്ഞെടുപ്പും ആരാധകർ തമ്മിലുള്ള മത്സരം ആകും എന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

അടുത്ത ലേഖനം
Show comments