Webdunia - Bharat's app for daily news and videos

Install App

എമ്പുരാനില്‍ മമ്മൂട്ടിയും; ഷൂട്ടിങ് അതീവ രഹസ്യമായി!

എമ്പുരാനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ഭാഗങ്ങള്‍ അതീവ രഹസ്യമായാണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്

രേണുക വേണു
ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (08:08 IST)
Mohanlal and Mammootty

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാനി'ല്‍ മമ്മൂട്ടി അതിഥി വേഷത്തില്‍. മോഹന്‍ലാലിന്റെ ഗോഡ് ഫാദര്‍ വേഷത്തിലാകും മമ്മൂട്ടി അവതരിക്കുക. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമാണ് മമ്മൂട്ടിയുടേത് എന്നാണ് റിപ്പോര്‍ട്ട്. 
 
എമ്പുരാനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ഭാഗങ്ങള്‍ അതീവ രഹസ്യമായാണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എമ്പുരാന്റെ സെറ്റില്‍ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കാരവന്‍ ഒന്നിച്ചു കണ്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. എന്നാല്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ ഉണ്ടോയെന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. 
 
2025 മാര്‍ച്ച് 28 നാണ് എമ്പുരാന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments