Webdunia - Bharat's app for daily news and videos

Install App

ആരോപണങ്ങള്‍ വ്യാജം, എന്നെ തകര്‍ത്തു; പ്രതികരിച്ച് നടന്‍ ജയസൂര്യ

'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ട...പാപികളുടെ നേരെ മാത്രം' എന്ന വരികളോടെയാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്

രേണുക വേണു
ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (07:37 IST)
തനിക്കെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. വ്യാജ പീഡനാരോപണങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തെന്നും കുടുംബാംഗങ്ങളെ വലിയ വേദനയിലാഴ്ത്തിയെന്നും ജയസൂര്യ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ കുറിപ്പ് തുടങ്ങുന്നത്. 
 
വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയില്‍ ആണെന്നും നാട്ടില്‍ തിരിച്ചെത്തിയാല്‍ നിരപരാധിത്വം തെളിയിക്കാന്‍ നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayasurya Jayan (@actor_jayasurya)

നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും ജയസൂര്യ പറഞ്ഞു. 
 
'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ട...പാപികളുടെ നേരെ മാത്രം' എന്ന വരികളോടെയാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. രണ്ട് നടിമാരാണ് ജയസൂര്യക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments