പ്രവാസികളുടെ കണ്‍കണ്ട ദൈവമായി മമ്മൂട്ടി! ശ്രീദേവി ഒരു കാരണമായി?
പള്ളിക്കല്‍ നാരായണന് ശേഷം മമ്മൂട്ടി വീണ്ടും പ്രവാസി ആകുന്നു!
Publish Date: Wed, 21 Mar 2018 (08:49 IST)
Updated Date: Wed, 21 Mar 2018 (08:52 IST)
പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തനം കൊണ്ട് വിസ്മയിപ്പിച്ച അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. തിരക്കഥ എഴുതുന്നത് നടന്‍ ടിനി ടോം ആണ്. ടിനി ടോം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
12 വര്‍ഷമായി പ്രവാസ ലോകത്തിനു കാരുണ്യത്തിന്റെ സന്ദേശം ജീവിതം കൊണ്ടു പകര്‍ന്നു നല്‍കുകയാണ് അഷ്‌റഫ്. യുഎഇയില്‍ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എല്ലാ വിധ സഹായവും നല്‍കുന്ന അഷ്‌റഫ് ഇതു വരെ അയ്യായിരത്തോളം മൃതദേഹങ്ങള്‍ വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചിട്ടുണ്ട്.
ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുകയെന്നും ടിനി ടോം പറഞ്ഞു. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ഹരീഷ് കണാരനും ഉണ്ടാകും. നായികയുടെ കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ല.
സിനിമയുടെ തിരക്കഥ എഴുതികൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രശസ്ത സംവിധായകനായിരിക്കും ചിത്രം വെള്ളിത്തരിയിലെത്തിക്കുക.