Webdunia - Bharat's app for daily news and videos

Install App

മൂന്നാമത്തെ പെണ്ണുകാണല്‍, ഒടുവില്‍ സുലുവിനെ മമ്മൂട്ടിക്ക് ഇഷ്ടമായി; കല്യാണം കഴിഞ്ഞ് ഏഴാം ദിവസം സിനിമയില്‍

Webdunia
ശനി, 7 ഓഗസ്റ്റ് 2021 (15:37 IST)
വെള്ളിത്തിരയില്‍ എത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മഹാനടന്‍ മമ്മൂട്ടി. ഉയര്‍ച്ച താഴ്ച്ചകളുടെ സിനിമാ കരിയറില്‍ മമ്മൂട്ടിക്ക് എപ്പോഴും കരുത്തും തുണയുമായി സുല്‍ഫത്ത് ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ പ്രിയതമ. സുലു എന്നാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിളിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. 
 
സിനിമയില്‍ സജീവമാകുന്നതിനു മുന്‍പാണ് മമ്മൂട്ടിയുടെ വിവാഹം നടന്നത്. അന്ന് അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു മമ്മൂട്ടി. നാട്ടുനടപ്പ് പ്രകാരമായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം. സുലുവിനെ താന്‍ ആദ്യമായി കാണുന്നത് പെണ്ണുകാണാന്‍ പോയപ്പോള്‍ ആണെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് പെണ്ണുകാണല്‍ കഴിഞ്ഞതിനു ശേഷം മൂന്നാമതായാണ് സുലുവിനെ മമ്മൂട്ടി കാണുന്നത്. മമ്മൂട്ടിക്ക് സുല്‍ഫത്തിനെ ഇഷ്ടമായി. മമ്മൂട്ടിയുടെ ബാപ്പയും ഉമ്മയും യെസ് മൂളി. അങ്ങനെ സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതസഖിയായി. അന്ന് സുല്‍ഫത്ത് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴാം ദിവസമാണ് മമ്മൂട്ടി സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ പോകുന്നത്. അതിനു മുന്‍പ് ചെയ്ത സിനിമകളിലെല്ലാം ചെറിയ വേഷമായിരുന്നു. അഭിനയത്തോടൊപ്പം ആദ്യമൊക്കെ വക്കീല്‍ പണിയും കൊണ്ടുപോയി. പൂര്‍ണമായി സിനിമയില്‍ സജീവമാകുന്നത് ഏതാണ്ട് ഒന്നരവര്‍ഷം കഴിഞ്ഞാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments