Publish Date: Tue, 31 May 2022 (17:16 IST)
Updated Date: Tue, 31 May 2022 (17:18 IST)
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജര്‍' എന്ന ചിത്രത്തിലൂടെ ആദിവിശേഷ് എന്ന നടനെ മലയാളി പ്രേക്ഷകര്‍ക്കും പരിചയമായി. മമ്മൂട്ടിയുടെ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടാനുള്ള ആദിവിശേഷ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള അദ്ദേഹത്തെക്കുറിച്ചും പറയുന്നു.
ഒടുവിലായി ആദിവിശേഷ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ആണ് കണ്ടത്.ദളപതി, അദ്ദേഹം തെലുങ്കില്‍ ചെയ്ത യാത്ര എന്നിവയും കണ്ടിട്ടുണ്ടെന്നും ആദിവിശേഷ് പറയുന്നു.എന്നെങ്കിലും മലയാളത്തിലും തെലുങ്കിലുമായി അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും നടന്‍ പറഞ്ഞു.