മമ്മൂട്ടിയുടെ മാമാങ്കം വിവാദത്തിൽ?- ധ്രുവിന് പിന്നാലെ സംവിധായകനും ഔട്ട്?
മമ്മൂട്ടിയുടെ മാമാങ്കം വിവാദത്തിൽ?- ധ്രുവിന് പിന്നാലെ സംവിധായകനും ഔട്ട്?
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്ര സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിൽ നിന്നും ക്വീൻ താരം ധ്രുവനെ പുറത്താക്കിയതായി വെളിപ്പെടുത്തൽ വന്നത്. ഇത് വൻ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു.
എന്നാൽ അതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ സംവിധായകനേയും പുറത്താക്കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 1999 മുതല്‍ ഈ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്‍മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്യുകയും സ്ക്രിപ്റ്റ് 2010ല്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ 14 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിച്ച ആദ്യ ഷെഡ്യൂള്‍ ഒഴിവാക്കി അടുത്ത വര്‍ഷം ആദ്യം മുതല്‍ സിനിമ വീണ്ടും ചിത്രീകരിച്ചു തുടങ്ങാനാണ് പുതിയ പദ്ധതിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
40 കോടി മുതല്‍ മുടക്കില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ സജീവ് പിള്ളയാണ്. എന്നാല്‍ നിലവിലെ സ്ഥിതി അനുസരിച്ച് സജീവ് പിള്ള ഈ ചിത്രത്തില്‍ നിന്നും മാറി എന്നും മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകന്‍ ചിത്രം ഏറ്റെടുക്കുമെന്നറിയുന്നു.
കാരണം ഒന്നും അറിയിക്കാതെ ധ്രുവനെ പുറത്താക്കിയത് അറിയില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഈഗോ പ്രശ്നം മൂലം ആകാനാണ് സാധ്യതയെന്ന് സംവിധായകൻ സജീവ് പിള്ള നേരത്തേ പറഞ്ഞിരുന്നു. അതേസമയം, നിർമാതാവിന്റെ ഇടപെടലാണ് ധ്രുവിനെ ഈ പുറത്താക്കലിന് പിന്നിലെ കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.