മാമാങ്കം കഴിഞ്ഞ് മറ്റൊരു ചരിത്ര സിനിമ കൂടി, 2019 മമ്മൂട്ടിക്കുള്ളതാണ്!
മാമാങ്കം കഴിഞ്ഞ് മറ്റൊരു ചരിത്ര സിനിമ കൂടി, 2019 മമ്മൂട്ടിക്കുള്ളതാണ്!
സംവിധായകൻ മധുവിന്റെ സംവിധാനത്തിൽ ഒരു ബിഗ് ബജറ്റ് ചരിത്ര സിനിമ ഉടൻ എത്തും. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതുപോലെ തന്നെ മികച്ച ക്രൈം ത്രില്ലറായ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് സംവിധായകൻ മധു അറിയിച്ചു. 'മമ്മൂട്ടി എന്ന നടന്റെ പിന്തുണകൊണ്ട് മാത്രമാണ് ഈ ചിത്രം യാഥാർത്ഥ്യമായത്. തിരക്കഥാകൃത്ത് എസ് എൻ സ്വാമി എഴുതിയ കുറ്റാന്വേഷകന് അലി ഇമ്രാൻ എന്നായിരുന്നു ആദ്യം പേര് നൽകിയിരുന്നുനത്. എന്നാൽ മമ്മൂട്ടിയായിരുന്നു ആ പേര് മാറ്റി സേതുരാമയ്യർ എന്നാക്കിയത്.
പിന്നിലേക്ക് കൈ കെട്ടിയുള്ള ഈ കഥാപാത്രത്തിന്റെ നടപ്പും മമ്മൂട്ടിയുടെ സംഭാവന തന്നെയായിരുന്നു. അലി ഇമ്രാനെ മോഹൻലാൽ പിന്നീട് മൂന്നാംമുറയിൽ അവതരിപ്പിച്ചു'- മധു പറഞ്ഞു.
ബിഗ് ബജറ്റ് ചരിത്ര സിനിമ എടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയതും ചിത്രത്തിലെ നായകനെ അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ബിഗ് ബജറ്റ് ചരിത്ര സിനിമ ആയതുകൊണ്ടുതന്നെ മമ്മൂട്ടി തന്നെയായിരിക്കും ചിത്രത്തിന്റെ ഭാഗമായെത്തുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.