Publish Date: Fri, 29 Apr 2022 (10:07 IST)
Updated Date: Fri, 29 Apr 2022 (10:09 IST)
വര്‍ഷങ്ങള്‍ക്കുശേഷം ഒരു മീരാജാസ്മിന്‍ ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന മകള്‍ ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കും. വീട്ടിലേക്ക് തിരിച്ചെത്തിയ പോലെയായിരുന്നു സത്യന്‍ അങ്കിളിന്റെ സെറ്റില്‍ എത്തിയപ്പോള്‍ എന്നാണ് മീര പറയുന്നത്.
എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയില്‍ സത്യന്‍ അങ്കിള്‍ എപ്പോഴും അചഞ്ചലമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മീര പറയുന്നു.എനിക്ക് ജൂലിയറ്റിനെ തന്നതിന് പ്രിയപ്പെട്ട സത്യന്‍ അങ്കിളിന് നന്ദി. മുഴുവന്‍ ടീമിനും താരം നന്ദി പറയുന്നുണ്ട്.