Webdunia - Bharat's app for daily news and videos

Install App

ഡ്യൂപ്പില്ലാതെയുള്ള മമ്മുക്കയുടെ സംഘട്ടനം; വൈറലായി മധുരരാജയിലെ ലൊക്കേഷൻ വീഡിയോ

ഡ്യൂപ്പില്ലാതെ അറുപത്തിയേഴാം വയസ്സിൽ ആണ് അദ്ദേഹം മികച്ച രീതിയിൽ സംഘട്ടനം അവതരിപ്പിച്ചത് എന്നത് മമ്മൂട്ടി ആരാധകർക്കും അഭിമാനം ആയി മാറുകയാണ്.

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (08:11 IST)
പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ മധുരരാജാ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ഈ ചിത്രത്തിൽ കിടിലൻ സംഘട്ടന രംഗങ്ങൾ ആണ് മമ്മൂട്ടിക്ക് ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോൾ ഉള്ള ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മികച്ച രീതിയിൽ തന്നെ മമ്മൂട്ടി അത് അവതരിപ്പിച്ചിട്ടും ഉണ്ട്.
 
മമ്മൂട്ടി ഡ്യൂപ്പില്ലാതെ എതിരാളികളെ ഇടിച്ചു വീഴ്ത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. റോപ്പിന്റെ സഹായത്തോടെ മലക്കം മറിയുന്ന മമ്മൂക്കയെ ആണ് നമ്മുക്ക് ആ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഏതായാലും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ പ്രകടനം ആണ് ഈ ചിത്രത്തിലേതു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.ഡ്യൂപ്പില്ലാതെ അറുപത്തിയേഴാം വയസ്സിൽ ആണ് അദ്ദേഹം മികച്ച രീതിയിൽ സംഘട്ടനം അവതരിപ്പിച്ചത് എന്നത് മമ്മൂട്ടി ആരാധകർക്കും അഭിമാനം ആയി മാറുകയാണ്. 
 
 ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. 27 കോടി രൂപ മുതൽ മുടക്കിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ ആയി ഈ ചിത്രം ഒൻപതു കോടിയോളം രൂപ നേടി എന്നാണ് റിപ്പോർട്ട്. ഒടിയൻ, ലൂസിഫർ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും മികച്ച വേൾഡ് വൈഡ് ഓപ്പണിങ് ഡേ ഗ്രോസ് നേടിയ മലയാള ചിത്രം കൂടിയാണ് മധുര രാജ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments