Publish Date: Tue, 18 Jan 2022 (14:53 IST)
Updated Date: Tue, 18 Jan 2022 (14:56 IST)
ധനുഷ് സംവിധായകന്‍ കാര്‍ത്തിക് നരേനൊപ്പം ആദ്യമായി ഒന്നിക്കുന്ന 'മാരന്‍' ഒ.ട.ടി റിലീസിനൊരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലുടെ സിനിമ വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും.മാളവിക മോഹനനാണ് നായിക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 'ജഗമേ തന്തിരം', 'അത്‌രംഗീ രേ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധനുഷിന്റെ ഒ.ട.ടി റിലീസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.
ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായിരിക്കും ഇത്.കാര്‍ത്തിക് നരേന്റെ ഒപ്പം ഇതാദ്യമായാണ് ധനുഷ് കൈകോര്‍ക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.സമുദ്രക്കനി, സ്മൃതി വെങ്കട്ട്, കൃഷ്ണകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജി വി പ്രകാശ്കുമാര്‍ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
കെ ആര്‍ അനൂപ്
Publish Date: Tue, 18 Jan 2022 (14:53 IST)
Updated Date: Tue, 18 Jan 2022 (14:56 IST)