Webdunia - Bharat's app for daily news and videos

Install App

തളത്തിൽ ദിനേശനായി നിവിനും ശോഭയായി നയൻസും; ലൗ ആക്ഷൻ ഡ്രാമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി

തളത്തിൽ ദിനേശനായി നിവിനും ശോഭയായി നയൻസും; ലൗ ആക്ഷൻ ഡ്രാമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി

Webdunia
ശനി, 28 ജൂലൈ 2018 (12:41 IST)
നിവിൻ പോളിയേയും നയൻതാരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനത്തിലേക്കുള്ള ധ്യാനിന്റെ അരങ്ങേറ്റ ചിത്രമാണ്. ചിത്രത്തിന്റെ ആദ്യഘട്ടം ഇന്നലെ പൂർത്തിയായി.
 
ഇക്കാര്യം നിവിന്‍ പോളിയും അജു വര്‍ഗീസുമാണ് ട്വിറ്റ് ചെയ്‌തത്. ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നതെന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. നിർമ്മാണത്തിലേക്കുള്ള അജുവിന്റെ ആദ്യചുവടുവെയ്‌പ്പും ഈ ചിത്രത്തിലൂടെ തന്നെയാണ്.
 
സൂപ്പർഹിറ്റ് ചിത്രമായ 'വടക്കുനോക്കിയന്ത്ര'ത്തിന്റെ സെക്കൻഡ് പാർട്ടാണോ ഈ ചിത്രം എന്ന സംശയവും ആരാധകർക്കുണ്ട്. ശ്രീനിവാസന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച ചിത്രം എന്ന് പറയാൻ കഴിയുന്ന വടക്കുനോക്കിയന്ത്രത്തിലെ നായികാ നായകന്റെ പേരാണ് ലൗ ആക്ഷൻ ഡ്രാമയിലെ നായികാ നായകനും. തളത്തില്‍ ദിനേശനും ശോഭയും. എന്നാൽ ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാംഭാഗമല്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തളത്തില്‍ ദിനേശനായി നിവിനേയും ശോഭയായി നയൻതാരയേയും പ്രേക്ഷകർ ഏറ്റെടുക്കുമോ എന്നു കാത്തിരുന്നുതന്നെ കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments