Webdunia - Bharat's app for daily news and videos

Install App

പാലക്കാട്ടുകാരെ... ഇത് നിങ്ങളുടെ നാട്ടില്‍ ചിത്രീകരിച്ച സിനിമ... 'കുരുവി' എന്ന പാട്ടിലും പാലക്കാടന്‍ ഗ്രാമ ഭംഗി

കെ ആര്‍ അനൂപ്
വ്യാഴം, 17 ഓഗസ്റ്റ് 2023 (17:04 IST)
ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന വേഷങ്ങളില്‍ എത്തിയ 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' പ്രദര്‍ശനം തുടരുകയാണ്. ജയിലറിന്റെ വലിയ വിജയത്തിനിടയിലും പിടിച്ചുനില്‍ക്കാന്‍ സിനിമയ്ക്കായി എന്നതാണ് എടുത്തുപറയേണ്ടത്. സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'കുരുവി' എന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്.
പാലക്കാടിന്റെ ഗ്രാമഭംഗി ആവോളം നിറച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് കൈലാസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വൈഷ്ണവ് ഗിരീഷ് ആലപിച്ചിരിക്കുന്ന ഗാനം സിനിമയിലെ കഥാപാത്രങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും.  
 
സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പ്രജിന്‍ എം പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് ആയിരുന്നു ചിത്രീകരണം നടന്നത്. കഥ: സനു കെ ചന്ദ്രന്‍.ഛായാഗ്രഹണം: സജിത്ത് പുരുഷന്‍. സംഗീതസംവിധാനം, പശ്ചാത്തല സംഗീതം:കൈലാസ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments