Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണിയായി,നാല് വര്‍ഷം കാത്ത് നിന്നു, ഇന്ദ്രന്‍സിനൊപ്പമുള്ള ആ സിനിമ നടന്നില്ല, ഉര്‍വശിക്ക് പറയാനുള്ളത്

ഗര്‍ഭിണിയായി,നാല് വര്‍ഷം കാത്ത് നിന്നു, ഇന്ദ്രന്‍സിനൊപ്പമുള്ള ആ സിനിമ നടന്നില്ല, ഉര്‍വശിക്ക് പറയാനുള്ളത്

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (09:26 IST)
ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന വേഷങ്ങളില്‍ എത്തിയ 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' പ്രദര്‍ശനം തുടരുകയാണ്. ഇതിനു മുന്നേ ഇന്ദ്രന്‍സും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കേണ്ട ഒരു സിനിമയുടെ ചര്‍ച്ചകള്‍ നടന്നങ്കിലും അത് നടന്നില്ല. 'തൊണ്ടിമുതലും ദൃക്സാക്ഷിയും'എന്ന ചിത്രമായിരുന്നു അത്. ഉര്‍വശിയും ഇന്ദ്രന്‍സും ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ഇക്കാര്യം ഉര്‍വശി തന്നെയാണ് വെളിപ്പെടുത്തിയത്.
 
ഇന്ദ്രന്‍സ് ജോലിയായാല്‍ ശരിയാകുമോ എന്നായിരുന്നു പലരും ചോദിച്ചതെന്ന് ഉര്‍വശി പറഞ്ഞു. 'ആ കഥാപാത്രത്തിന് അനുയോജ്യന്‍ ഇന്ദ്രന്‍ ചേട്ടനാണെന്ന് ഞാന്‍ പറഞ്ഞു.അല്ലാതെ സിനിമയില്‍ ഇന്ന ആളുടെ കൂടെ ഈ ആളുകളേ അഭിനയിക്കാവൂ എന്ന് ആരും എഴുതി വെച്ചിട്ടില്ലല്ലോ എന്നാണ് ഞാന്‍ ചോദിച്ചത്. പക്ഷെ ഞാന്‍ അപ്പോള്‍ ഗര്‍ഭിണിയായി. നാല് വര്‍ഷം കാത്ത് നിന്നു. പിന്നെ എനിക്ക് വരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.'മോന്‍ തീരെ ചെറുതാണ്. അങ്ങനെ അത് മറ്റൊരു പ്രോജക്ടായി. പിന്നീട് ഇന്ദ്രന്‍ ചേട്ടന്റെ കരിയര്‍ വളര്‍ച്ച ഞാന്‍ കണ്ടു. നാട്ടിന്‍ പുറത്തെ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അനുഭവം അദ്ദേഹത്തിനുണ്ട്',-ഉര്‍വശി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' എന്ന ചത്രത്തില്‍ സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പ്രജിന്‍ എം പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് ആയിരുന്നു ചിത്രീകരണം നടന്നത്. കഥ: സനു കെ ചന്ദ്രന്‍.ഛായാഗ്രഹണം: സജിത്ത് പുരുഷന്‍. സംഗീതസംവിധാനം, പശ്ചാത്തല സംഗീതം:കൈലാസ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അത്ഭുത ദ്വീപ് 2' 2024ല്‍,പൃഥ്വിരാജ് പകരക്കാരനായി ഉണ്ണി മുകുന്ദന്‍ ?