Publish Date: Mon, 31 Jan 2022 (15:10 IST)
Updated Date: Mon, 31 Jan 2022 (15:14 IST)
നടന്‍ കുഞ്ചാക്കോ ബോബന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു പോസ്റ്റും അതിനുതാഴെ എഴുതിയ കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.കര്‍ണാടകയില്‍ നിന്നുള്ള ഒരു ചാര്‍ട്ടിലെ ചിത്രമാണ് നടന്‍ ഷെയര്‍ ചെയ്തത്.
ജനങ്ങളെ സഹായിക്കുന്ന ആളുകളുടെ ചിത്രത്തിനൊപ്പം നടന്റെ ഫോട്ടോയും വന്നിരിക്കുന്നു. നഴ്‌സ്, പൊലീസ്, ഡോക്ടര്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍ പോസ്റ്റ്മാന്റെ പേരിനൊപ്പം കുഞ്ചാക്കോ ബോബനെയാണ് കാണാനായത്.
'അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റായി.. പണ്ട് കത്തുകള്‍ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്റെ പ്രാര്‍ത്ഥന'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
2010ല്‍ ഷാജി അസീസ് സംവിധാനം ചെയ്ത 'ഒരിടത്തൊരു പോസ്റ്റ്മാന്‍' എന്ന സിനിമയിലേതാണ് ഫോട്ടോ.