Publish Date: Thu, 19 May 2022 (09:53 IST)
Updated Date: Thu, 19 May 2022 (09:55 IST)
താന്‍ ആദ്യമായി എഴുതിയ തിരക്കഥ മോഹന്‍ലാലിനെ പോലുള്ള ഒരു നടന്റെ കൈകളിലേക്ക് കൈമാറി അദ്ദേഹത്തിന്റെ അഭിപ്രായത്തിനായി കാത്തിരുന്ന നിമിഷത്തെക്കുറിച്ച് തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍ പറയുന്നു. എപ്പോഴൊക്കെ ജിത്തുജോസഫ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ ടീം ഒന്നിച്ചിട്ടുണ്ടോ അതെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. അങ്ങനത്തെ ഒരു കോംബോയിലേക്കാണ് ഞാന്‍ എന്റെ ഒരു തിരക്കഥയുമായി എത്തുന്നത്. ആ ഒരു പ്രതീക്ഷ നിലനിര്‍ത്തുന്നത് പോലുള്ള സിനിമ ആയിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ ഞായറാഴ്ചയെ കുറിച്ച് തിരക്കഥാകൃത്തും പറയുന്നത് വീഡിയോയില്‍ കാണാം.