Webdunia - Bharat's app for daily news and videos

Install App

നിസഹായനായ മമ്മൂട്ടി, ഡയലോഗ് പറയാൻ മറന്ന കെപി‌എസി ലളിത!‌

Webdunia
തിങ്കള്‍, 7 ജനുവരി 2019 (14:48 IST)
മലയാള സിനിമയില്‍ കഥാപാത്രങ്ങളുടെ വിവിധ വികാരഭാവങ്ങളിലൂടെ ഏറ്റവും കൂടുതല്‍ കടന്നുപോകാന്‍ കഴിവുള്ള നടനാണ് മമ്മൂട്ടി. വൈകാരികമായ തലത്തിൽ ഒരു സീനിനെ എത്തിക്കാൻ അദ്ദേഹത്തേക്കാൾ നന്നായി മറ്റൊരാളില്ലെന്ന് തന്നെ പറയാം. 
 
ദേഷ്യവും സങ്കടവും സന്തോഷവും ആനന്ദവും നിസഹായതയുമെല്ലാം മമ്മൂട്ടി അവതരിപ്പിക്കുന്നത് അതിന്‍റെ പെർഫെക്ട് ഫോമില്‍ ആയിരിക്കും. പ്രേക്ഷകർക്ക് അവരുടെ കണ്ണും മനസും നിറയുന്നതും ഇതുകൊണ്ട് തന്നെ. 
നിസഹായനായ മമ്മൂട്ടിയുടെ മുഖത്തേക്കുറിച്ച് പറയുമ്പോള്‍ കെ.പി.എ.സി ലളിത പണ്ട്  അതേപ്പറ്റി വളരെ കൃത്യമായ ഒരു കാര്യം പറഞ്ഞിരുന്നു.
 
അമരം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം. ആ സിനിമയില്‍ ലളിതയുടെ മകനായ അശോകനെ കടലില്‍ വച്ച് മമ്മൂട്ടി കൊലപ്പെടുത്തെയെന്ന ആരോപണം ഉയരുന്ന രംഗമുണ്ട്. ‘എന്‍റെ മകനെ നീ കൊന്നുകളഞ്ഞില്ലേ?’ എന്നാരോപിച്ച് മമ്മൂട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ലളിത കരയുന്ന സീനാണ് ചിത്രീകരിക്കുന്നത്.
 
‘താന്‍ അത് ചെയ്തിട്ടില്ല’ എന്ന നിസഹായമായ ഭാവത്തോടെ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ആ സീനിൽ നമ്മൾ കണ്ടത്. ഷൂട്ടിംഗ് നടക്കുമ്പോൾ ആ നിസഹായത ശരിക്കും മുഖത്തുണ്ടായിരുന്നുവെന്ന് നടി പറയുന്നു. മമ്മൂട്ടിയുടെ മുഖം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് കെ പി എ സി ലളിത വ്യക്തമാക്കുന്നത്. അത് കണ്ട് താന്‍ പറയേണ്ട ഡയലോഗ് പോലും മറന്നുപോയെന്നും കെ.പി.എ.സി ലളിത പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments