Publish Date: Wed, 08 Sep 2021 (09:02 IST)
Updated Date: Wed, 08 Sep 2021 (09:07 IST)
തങ്ങളുടെ പ്രിയ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. ബാലതാരമായാണ് നടി കാവ്യാമാധവന്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണന്‍ (1996) തുടങ്ങിയ ചിത്രങ്ങളില്‍ കുട്ടി കാവ്യ അഭിനയിച്ചു. ആദ്യമായി നായികയായത് ദിലീപിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ്.
മലയാളത്തിനു പുറമേ തമിഴിലും ചില സിനിമകളില്‍ താരം അഭിനയിച്ചു.2016 നവംമ്പര്‍ 25ന് ആയിരുന്നു കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. 75ഓളം ചിത്രങ്ങളില്‍ നടി അഭിനയിച്ചു.
മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമായിരുന്നു കാവ്യ ഇത്തവണ ഓണം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഓണവിശേഷങ്ങള്‍ ദിലീപ് പങ്കുവെച്ചിരുന്നു.