Publish Date: Thu, 08 Sep 2022 (11:43 IST)
Updated Date: Thu, 08 Sep 2022 (11:45 IST)
മലയാളം സിനിമയില്‍ തിരക്കുള്ള താരമായി മാറി കല്യാണി പ്രിയദര്‍ശന്‍.
ടോവിനോ തോമസിന്റെ നായികയായി നടി ആദ്യമായി എത്തിയ 'തല്ലുമാല' വന്‍ വിജയമായി മാറി. ഹൃദയത്തിനുശേഷം പുറത്തുവന്ന താരത്തിന്റെ മലയാള ചിത്രമായിരുന്നു ഇത്.
ഇപ്പോഴിതാ എല്ലാവര്‍ക്കും ഓണാശംസകളുമായി എത്തിയിരിക്കുകയാണ് കല്യാണി.
കല്യാണിയുടെ കുടുംബത്തിലെ എല്ലാവരും സിനിമക്കാരാണ്. അച്ഛനും അമ്മയും സഹോദരനും സിനിമയില്‍ പ്രവര്‍ത്തിക്കുന്നു.മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ വിഎഫ്എക്‌സ് ജോലികള്‍ ചെയ്തത് കല്യാണിയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും സിദ്ധാര്‍ത്ഥിനെ തേടി എത്തിയിരുന്നു.