Kalamkaval: 'അയാള്‍ എല്ലാം കാണുന്നുണ്ട്'; സ്ത്രീ കഥാപാത്രത്തിന്റെ കണ്ണില്‍ തുറന്നിട്ടിരിക്കുന്ന വാതില്‍, നില്‍ക്കുന്നത് മമ്മൂട്ടി !

വ്യക്തമല്ലാത്ത അഞ്ച് സ്ത്രീ രൂപങ്ങള്‍ പോസ്റ്ററില്‍ കാണാം. അതില്‍ ഒരു സ്ത്രീയുടെ കണ്ണുകളില്‍ തുറന്നിട്ടിരിക്കുന്ന വാതിലും ആ വാതിലില്‍ കൈകുത്തി ഒരാള്‍ നില്‍ക്കുന്നതും കാണാം

രേണുക വേണു
ശനി, 8 നവം‌ബര്‍ 2025 (17:20 IST)
Kalamkaval

Kalamkaval: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവലി'ന്റെ പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന വിനായകനെയാണ് കാണിച്ചിരിക്കുന്നതെങ്കിലും നിരവധി നിഗൂഢതകള്‍ പോസ്റ്ററില്‍ ഒളിഞ്ഞിരിപ്പുണ്ട്. 
 
വ്യക്തമല്ലാത്ത അഞ്ച് സ്ത്രീ രൂപങ്ങള്‍ പോസ്റ്ററില്‍ കാണാം. അതില്‍ ഒരു സ്ത്രീയുടെ കണ്ണുകളില്‍ തുറന്നിട്ടിരിക്കുന്ന വാതിലും ആ വാതിലില്‍ കൈകുത്തി ഒരാള്‍ നില്‍ക്കുന്നതും കാണാം. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രമാണിത്. ' അയാള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ പുറത്ത് ആരാണ് കാത്തിരിക്കുന്നതെന്ന് അറിയാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ?' എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty Kampany (@mammoottykampany)

ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് കളങ്കാവലില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. നവംബര്‍ 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് ആരാധകർക്കു നിരാശ; പവർകട്ട് തുടരാൻ സർക്കാർ

സംസ്ഥാനത്ത് മദ്യപ്പുഴ ഒഴുക്കാൻ വി.ഡി.സതീശൻ സർക്കാർ

നഗ്ന വീഡിയോ പോസ്റ്റ് ചെയ്തു; യുട്യൂബർ തൊപ്പിക്കെതിരെ മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കേസ്

ലോക വേദിയിലെ രണ്ട് മഹാന്മാരായ നേതാക്കള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത് ഇവരെ

വാണിയപ്പാറ പള്ളിയില്‍ നിന്ന് കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

അടുത്ത ലേഖനം
Show comments