Publish Date: Tue, 01 Feb 2022 (12:37 IST)
Updated Date: Tue, 01 Feb 2022 (12:40 IST)
നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുകയാണ്. ത്രില്ലര്‍ ചിത്രത്തില്‍ വന്‍താരനിര തന്നെ അണിനിരക്കുന്നു. ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കൂടാതെ സിദ്ദീഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ശ്രദ്ധേയമായ വേഷത്തില്‍ നടന്‍ കൈലാഷ് എത്തുന്നു.
ബാലു കൃഷ്ണയായി കൈലാഷ് ചിത്രത്തിലുണ്ടാകും. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്.
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.