Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'അക്കാര്യം ഓർക്കുമ്പോൾ എപ്പോഴും സങ്കടം തോന്നും'; സരിതയെ കുറിച്ച് ജയറാം

'അക്കാര്യം ഓർക്കുമ്പോൾ എപ്പോഴും സങ്കടം തോന്നും'; സരിതയെ കുറിച്ച് ജയറാം

നിഹാരിക കെ എസ്

, ശനി, 19 ഒക്‌ടോബര്‍ 2024 (09:59 IST)
മലയാളികളുടെ പ്രിയ ജയറാം സിനിമയിൽ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. നിലവിൽ തമിഴ്, തെലുങ്ക് സിനിമകളിൽ നായകനല്ലാത്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്. എന്നാൽ, മലയാളത്തിൽ അങ്ങനെയല്ല. അബ്രഹാം ഓസ്ലർ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിയ മലയാള ചിത്രം. ഇപ്പോഴിതാ ഒരു തമിഴ് ആവാർഡ് പരിപാടിയിൽ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 
 
ജയറാം വേദിയിലിരിക്കെ ഒപ്പം അഭിനയിച്ച ചില താരങ്ങളുടെ ചിത്രം കാണിക്കുന്നുണ്ട്. അവരെക്കുറിച്ചുള്ള ഓർമകൾ ജയറാം പങ്കുവയ്ക്കുന്നു. അക്കൂട്ടത്തിൽ നടി സരിതയുടെയും ചിത്രം കാണിക്കുന്നുണ്ട്. ‘ജൂലി ഗണപതി’യിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എപ്പോഴും സങ്കടം തോന്നുന്ന കാര്യമെന്ന് പറഞ്ഞുകൊണ്ടാണ് ജയറാം സംസാരിച്ച് തുടങ്ങുന്നത്. 
 
‘സരിത മാമിൻ്റെ ടാലൻ്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ കിട്ടിയില്ലെന്നും ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരും', ജയറാം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളക്ഷൻ തിരിമറി, സഹതാരത്തിന് വിവേചനം: തിയേറ്ററിൽ കിതച്ച് ആലിയ ഭട്ടിന്റെ ജിഗ്ര