Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിന്റെ നിരവധി ഭാഗങ്ങൾ ഒഴിവാക്കി; ജയിലർ 2 വിവാദത്തിൽ

Mohanlal, Jailer 2, Jailer 2 Mohanlal
ജയിലർ 2 വിൽ മോഹൻലാലിന്റെ കഥാപാത്രത്തെ ചെറുതാക്കിയെന്ന് ആക്ഷേപം. ഏതാണ്ട് ഒരു മിനിറ്റോളം മാത്രമാണ് ലാൽ കഥാപാത്രത്തിന്റെ ദൈർഘ്യം. എന്നാൽ ചിത്രീകരണ സമയത്ത് ഇതിനേക്കാൾ ദൈർഘ്യം ഉണ്ടായിരുന്നെന്നും പല മികച്ച സീനുകളും കട്ട് ചെയ്തിട്ടുണ്ടെന്നുമാണ് വിമർശനം ഉയർന്നിരിക്കുന്നത്. 
 
മോഹൻലാലിനെ ഒതുക്കി ! 
 
മലയാളത്തിൽ മോഹൻലാൽ ജയിലർ 2 വിന്റെ ഭാഗമാണ്. മാത്യു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ജയിലർ 2 വിൽ അവതരിപ്പിച്ചിരിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന രജനിയുടെ നായക കഥാപാത്രത്തിനൊപ്പമുള്ള ടീമിലാണ് മാത്യു. ജയിലർ ആദ്യ ഭാഗത്ത് മികച്ച രംഗങ്ങൾ മോഹൻലാലിന് ലഭിച്ചതുമാണ്. എന്നാൽ ജയിലർ 2 വിൽ ലാലേട്ടൻ സൈഡായി എന്നാണ് ആരാധകരുടെ വിഷമം. 
 
ദൈർഘ്യം കുറഞ്ഞു 
 
മോഹൻലാലിന്റെ കഥാപാത്രത്തിനു വളരെ ചെറിയ സ്‌ക്രീൻ ടൈം മാത്രമാണുള്ളത്. മുഴുവൻ സീനുകളെടുത്താൻ ഒരു മിനിറ്റോളം മാത്രമാണ് മോഹൻലാൽ കഥാപാത്രത്തിന്റെ ദൈർഘ്യം. സ്‌ക്രീനിൽ മോഹൻലാലിനെ കാണിക്കുമ്പോൾ വലിയ ഓളമുണ്ടാകുമെങ്കിലും അത് വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മോഹൻലാൽ ആരാധകരെ വലിയ തോതിൽ നിരാശരാക്കി. 
 
ആദ്യഭാഗത്തിന്റെ ഇംപാക്ട് ഇല്ല! 
 
മോഹൻലാൽ കഥാപാത്രത്തിനു ജയിലർ ആദ്യഭാഗത്തുണ്ടായിരുന്ന ഇംപാക്ട് രണ്ടാം ഭാഗത്തിൽ ഇല്ല. ഒന്നാം ഭാഗത്തേക്കാൾ ദൈർഘ്യം കുറവും മാസ് സീനുകൾ കുറവുമാണ്. ഇതിൽ ആരാധകർക്ക് വലിയ നിരാശയുണ്ട്. Also Read: കാറിൽ നിന്ന് ഇറക്കാതെ തെളിവെടുപ്പ്, കൊലയാളിക്കായി വരിനിന്ന് കോൺഗ്രസ് നേതാക്കൾ; കൊല്ലപ്പെട്ടവർക്ക് നീതി കിട്ടുമോ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോർജുകുട്ടി കണ്ടോടാ..... ഹിന്ദി ദൃശ്യം 3 അഞ്ഞൂറ് കോടി കടന്ന് മുന്നോട്ട്