Publish Date: Thu, 12 Nov 2026 (12:25 IST)Updated Date: Thu, 12 Nov 2026 (12:30 IST)
Jailer 2 - Rajnikanth
വിജയ് ചിത്രം 'ലിയോ'യെ മറികടന്ന് രജനികാന്ത് ചിത്രം 'ജയിലർ 2' കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ ലഭിക്കുന്ന തമിഴ് ചിത്രമായി. കേരളത്തിൽ നിന്ന് മാത്രമായി 80 കോടിക്കടുത്താണ് 'ജയിലർ 2' കളക്ട് ചെയ്തത്.
ആദ്യമായാണ് കേരളത്തിൽ ഒരു തമിഴ് ചിത്രം 80 കോടി ഗ്രോസ് സ്വന്തമാക്കുന്നത്. കേരളത്തിൽ ഒരു തമിഴ് ചിത്രം ഇടുന്ന ഏറ്റവും ഉയർന്ന ഫസ്റ്റ് ഡേ ഗ്രോസ് റെക്കോർഡ് ലിയോയെ മറികടന്ന് ജയിലർ 2 നേരത്തെ സ്വന്തമാക്കിയിരുന്നു. ഒരു അന്യഭാഷ ചിത്രം കേരളത്തിൽ നിന്ന് സ്വന്തമാക്കുന്ന ഏറ്റവും വലിയ കളക്ഷനും ഇനി ജയിലർ 2 വിന്റെ പേരിലാണ്. ബാഹുബലി 2 വിനെയാണ് ജയിലർ 2 മറികടന്നത്.
അതേസമയം വേൾഡ് വൈഡ് 1000 കോടി നേടാൻ ജയിലർ 2 വിന് സാധിക്കില്ലെന്ന് ഉറപ്പായി. റിലീസ് ചെയ്ത് 28-ാം ദിവസത്തിലേക്ക് എത്തിയപ്പോൾ ചിത്രത്തിന്റെ ആകെ ഇന്ത്യ ഗ്രോസ് 553.25 കോടിയായി. 473.05 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷൻ. ഓവർസീസ് ഗ്രോസ് 277.05 കോടിയാണ്. വേൾഡ് വൈഡ് കളക്ഷൻ 830.30 കോടിയിലേക്ക് എത്തി. Also Read: അടപടലം പാളി സതീശ ഭരണം; വിലക്കയറ്റത്തിൽ പൊറുതിമുട്ടി മലയാളി