Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും ശോഭനയും വീണ്ടും, ഇന്ദ്രജിത്ത് വില്ലന്‍; പൃഥ്വി സംവിധാനം ചെയ്യുന്നത് കുടുംബചിത്രം!

Webdunia
ശനി, 27 ഏപ്രില്‍ 2019 (15:13 IST)
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയുടെ ആദ്യ ആലോചനകള്‍ തുടങ്ങിയതായി സൂചന. മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമ ‘വാത്സല്യം’ പോലെ ഒരു കുടുംബചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന് ശേഷം ലൂസിഫര്‍ 2 ആയിരിക്കും പൃഥ്വി ഒരുക്കുക എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തതായി മമ്മൂട്ടിച്ചിത്രം ഒരുക്കാനാണത്രേ പൃഥ്വിക്ക് താല്‍പ്പര്യം.
 
ഏറെക്കാലമായി മലയാളത്തില്‍ നിന്ന് മാറിനില്‍ക്കുന്ന നല്ല കുടുംബകഥയുടെ തിരിച്ചുവരവായിരിക്കും ഈ സിനിമ. ശോഭന ഈ സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമെന്നും സൂചനകളുണ്ട്. വില്ലനായി ഇന്ദ്രജിത്ത് വരും.
 
കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിന്‍റെയും സ്നേഹ-ദ്വേഷത്തിന്‍റെയും കഥ പറയുന്ന ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ നാഥനായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. മികച്ച ഗാനങ്ങളും ചിത്രത്തിലുണ്ടാകും.
 
‘ലൂസിഫര്‍’ ഒരിക്കലും കുടുംബപ്രേക്ഷകരെ ലക്‍ഷ്യമാക്കി ഒരുക്കിയ സിനിമയല്ല. തന്‍റെ അടുത്ത സിനിമ കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാകണമെന്ന നിര്‍ബന്ധത്തിലാണത്രേ പൃഥ്വിരാജ്.
 
സംവിധാനം വല്ലപ്പോഴും മാത്രം ചെയ്യുകയും അത് എക്കാലത്തെയും മികച്ച ചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് പൃഥ്വിയുടെ സ്വപ്നം. മലയാളത്തിലെ രണ്ട് ലെജന്‍ഡുകളെയും വച്ച് സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി മമ്മൂട്ടിച്ചിത്രത്തോടെ പൃഥ്വി പൂര്‍ത്തിയാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments