ആദ്യദിനത്തെ കോടികളുടെ കണക്ക് നല്ലതല്ല? ആ രീതിയോട് എതിർപ്പാണ് – പൃഥ്വിരാജ്
കോടികളുടെ കണക്ക് പറഞ്ഞല്ല സിനിമ എത്തേണ്ടത്, ആ രീതിയോട് എതിർപ്പാണെങ്കിലും ഞാനും അതിന്റെ ഭാഗമായി പോയി – പൃഥ്വിരാജ്
മലയാള സിനിമയിൽ അടുത്തിടെ കണ്ടു വന്ന പ്രവണതയാണ് ബജറ്റ് പറഞ്ഞു സിനിമയെ മാര്ക്കറ്റ് ചെയ്യുക എന്നത്. അതൊരു തെറ്റായ പ്രവണത ആണെന്നും സിനിമയുടെ മൂല്യമനുസരിച്ച് മാർക്കറ്റ് ചെയ്യപ്പെടണമെന്നുമൊക്കെ പ്രതികരിച്ചവർ ഉണ്ട്. നാദിർഷ, സുരേഷ് കുമാർ, ലിജോ ജോസ് പെല്ലിശേരി എന്നിവരെല്ലാം അക്കൂട്ടത്തിൽ പെടുന്നു.
ഈ ഒരു നിലപാട് തന്നെയാണ് പൃഥ്വിരാജിനുമുള്ളത്. എന്നാൽ, സ്വന്തം സിനിമയുടെ കാര്യം വന്നപ്പോൾ ഈ നിലപാടിനോട് നീതി പുലർത്താൻ താരത്തിന് കഴിഞ്ഞോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. തന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫർ 200 കോടിയിലേക്ക് അടുക്കുമ്പോൾ പൃഥ്വിരാജ് നടത്തിയ പ്രസ്താവനയാണ് ഈ ചോദ്യങ്ങൾക്ക് കാരണം.
“ആ പ്രവണതയോട് എനിക്ക് വിയോജിപ്പുണ്ട്. ഞാനുമൊക്കെ അത്തരം മാര്‍ക്കറ്റിംഗില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, ഒരു സിനിമ ഇത്ര കോടി ബഡ്ജറ്റിന്റെ സിനിമയാണ് എന്ന് പറഞ്ഞല്ല ഒരു സിനിമ പ്രേക്ഷകന്റെ മുന്നിലേക്ക് എത്തിക്കേണ്ടത്. ആദ്യദിനം ഇത്ര നേടി എന്ന സിനിമയുടെ വാണിജ്യവശം പ്രേക്ഷകന്‍ അറിയേണ്ടതല്ല. സിനിമ നല്ലതാണോ, പ്രേക്ഷകന് ആസ്വദിക്കാന്‍ പറ്റുന്നുണ്ടോ എന്നത് മാത്രമാണ് കാര്യം.’- താരം പറയുന്നു.