Publish Date: Fri, 28 May 2021 (21:50 IST)
Updated Date: Fri, 28 May 2021 (21:58 IST)
താന്‍ കാസ്റ്റിങ് കൗച്ച് നേരിട്ടതിന്റെ അനുഭവം തുറന്നുപറഞ്ഞ് നടിയും മോഡലുമായ കിഷ്വര്‍ മെര്‍ചന്റ്. സിനിമയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്ക് പോയപ്പോഴാണ് താന്‍ കാസ്റ്റിങ് കൗച്ച് നേരിട്ടതെന്നും തന്നെ കിടപ്പറയിലേക്ക് ക്ഷണിച്ച നടന്‍ ഒരു വലിയ താരമാണെന്നും കിഷ്വര്‍ പറഞ്ഞു.
'ഒരു തവണയാണ് എനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായത്. ഞാന്‍ ഒരു ചര്‍ച്ചയ്ക്കായി പോയതാണ്. എന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു. ഈ സിനിമയിലെ നടനൊപ്പം കിടക്ക പങ്കിടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. വളരെ വിനീതമായി ഞാന്‍ അവരുടെ ആവശ്യം നിരസിക്കുകയും അവിടെ നിന്ന് ഇറങ്ങി പോരുകയും ചെയ്തു. എല്ലാ സിനിമാ മേഖലയിലും ഇതൊക്കെ സംഭവിക്കുന്നുണ്ട്,' താരം പറഞ്ഞു.
കാസ്റ്റിങ് കൗച്ചിന് ക്ഷണിച്ചത് അറിയപ്പെടുന്ന ഏതെങ്കിലും താരമാണോ എന്ന ചോദ്യത്തിനു ആ സിനിമയുടെ നിര്‍മാതാവും നടനും വളരെ വലിയ ആളുകളാണെന്നായിരുന്നു നടിയുടെ മറുപടി.