Webdunia - Bharat's app for daily news and videos

Install App

ഇതുവരെ വിവാഹം കഴിക്കാത്തതിനു കാരണം വെളിപ്പെടുത്തി ഇടവേള ബാബു

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (13:16 IST)
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ഇടവേള ബാബു. മാത്രമല്ല താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയാണ് അദ്ദേഹം. താരസംഘടനയില്‍ കാര്യങ്ങളെല്ലാം ചലിപ്പിക്കുന്നത് ബാബുവാണ്. തികഞ്ഞ ഉത്തരവാദിത്ത ബോധമാണ് ബാബുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇടവേള ബാബു വിവാഹം കഴിക്കാത്തത് തങ്ങള്‍ക്കൊക്കെ വേണ്ടിയാണെന്ന് നടി മേനക 'അമ്മ'യുടെ ഒരു ചടങ്ങില്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതാ വിവാഹം കഴിക്കാതെ ബാച്ച്ലര്‍ ലൈഫ് നയിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു.
 
ബാച്ച്ലര്‍ ലൈഫ് ആകുമ്പോള്‍ ഒരുപാട് സമയം നമ്മുടെ കൈയില്‍ ഉണ്ടാകുമെന്നാണ് ബാബു പറയുന്നത്. ഫാമിലി ലൈഫ് നടത്തുന്നില്ല എന്ന് പറയാന്‍ പറ്റില്ല. വീട്ടില്‍ ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം താനാണ് നോക്കുന്നതെന്നും ബാബു പറഞ്ഞു.
 
നമുക്ക് അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക. അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും 'പുറപ്പെട്ടു', 'അവിടെയെത്തി' എന്നൊക്കെ നുണ പറയേണ്ടി വരുന്നു, എനിക്കതില്ല. ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം. അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫാണ് നല്ലതെന്നും ഇടവേള ബാബു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments