Publish Date: Mon, 04 Oct 2021 (14:33 IST)
Updated Date: Mon, 04 Oct 2021 (14:38 IST)
പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. തിയറ്ററുകള്‍ വീണ്ടും സജീവമാകുന്നതോടെ സിനിമ തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്ന പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്ന പ്രണവിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പോസ്റ്ററിലെ പ്രണവിനെ കാണാന്‍ പഴയകാലത്തെ മോഹന്‍ലാലിനെ പോലെയുണ്ടെന്നായിരുന്നു ആരാധകര്‍ പറയുന്നത്. പ്രണവിന് പകരം മോഹന്‍ലാലിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
15 ഗാനങ്ങളാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ ഉള്ളത്.ഹിഷാം അബ്ദുള്‍ വഹാബ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.