Webdunia - Bharat's app for daily news and videos

Install App

വെറുതേയല്ല 'മക്കൾ സെൽവൻ' എന്ന പേര് വന്നത്; പേര് വന്ന വഴി വെളിപ്പെടുത്തി വിജയ് സേതുപതി

മക്കൾ സെൽവൻ: പേര് വന്ന വഴി വെളിപ്പെടുത്തി വിജയ് സേതുപതി

Webdunia
വെള്ളി, 25 മെയ് 2018 (11:41 IST)
സ്‌റ്റൈൽമന്നൻ രജനീകാന്ത്, ഉലകനായകൻ കമലഹാസൻ, ദളപതി വിജയ് തുടങ്ങി നിരവധി വിളിപ്പേരുകൾ. തമിഴ് സിനിമയിലെ പ്രമുഖ നടന്മാർക്കെല്ലാം ഇങ്ങനെ ഓരോ പേരുകളുണ്ട്. എല്ലാം ആരാധകർ സമ്മാനിച്ചതും. എന്നാൽ മക്കൾ സെൽവൻ എന്ന വിജയ് സേതുപതിക്ക് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്.
 
ധര്‍മ്മദുരൈ സിനിമയുടെ സംവിധായകന്‍ സീനു രാമസ്വാമിയാണ് വിജയ് സേതുപതിക്ക് 'മക്കൾ സെൽവൻ' എന്ന പേര് നൽകിയത്. എങ്ങനെയാണ് മക്കള്‍ സെല്‍വനിലേക്കെത്തിയതെന്ന് അടുത്തിടെ നടന്ന ഒരു ആരാധകസംഗമത്തില്‍ വച്ച് വിജയ് തന്നെ വെളിപ്പെടുത്തിയിരുന്നു.
 
“ആണ്ടി പെട്ടി കനവു കാതു എന്ന ഗാനത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഒരു ദിവസം മറ്റുള്ളവര്‍ ലൊക്കേഷനിലെത്തും മുമ്പേ ഞാന്‍ അവിടെയെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല മഞ്ഞള്‍ ചോറിന്റെ മണം വന്നു. അന്വേഷിച്ചപ്പോള്‍ അടുത്തുളള അമ്പലത്തില്‍ നിന്നാണെന്ന് മനസ്സിലായി. ഞാന്‍ ഡ്രൈവറോട് കുറച്ചുവാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു. ഒരു പ്ലേറ്റില്‍ അവര്‍ കൊണ്ടുവന്നു. അപ്പോഴാണ് സംവിധായകന്‍ സീനു എത്തുന്നത്. അദ്ദേഹത്തിനും കുറച്ചു നല്‍കി. പിന്നാലെ ജോലിക്കാര്‍ക്കു കൂടി വേണമെന്ന് പറഞ്ഞപ്പോൾ ക്ഷേത്രത്തില്‍ നിന്ന് കുറച്ച് ചോറുകൂടി ആവശ്യപ്പെട്ടു. ഇതു കണ്ട സംവിധായകന്‍ മക്കള്‍ സെല്‍വന്‍ എന്ന് പേരിടുകയായിരുന്നു. എന്നാല്‍ ഇത്തരം പേരുകളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് ഞാൻ തുറന്നുപറഞ്ഞു. അപ്പോള്‍ സീനു പറഞ്ഞു. ഈ പേര് വെറുമൊരു പേരല്ല. ഇതു നിന്നെ ശക്തിപ്പെടുത്തും നിന്നില്‍ ഉത്തരവാദിത്വമുണ്ടാക്കുമെന്നൊക്കെ അതല്ലാം പിന്നീട് സത്യമാണെന്ന് തെളിഞ്ഞു.” വിജയ് സേതുപതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments