Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഡാൻസൊക്കെ അവനു കൊടുക്ക്, ഞാൻ ചെയ്യില്ല'; മമ്മൂട്ടി കട്ടായം പറഞ്ഞു, എന്നിട്ടും ലാലിനൊപ്പം പിടിച്ചുനിന്നു

ഈ പാട്ട് രംഗത്തിൽ താൻ വെറുതെ നടക്കുകയേ ഉള്ളൂവെന്നാണ് മമ്മൂട്ടി ആദ്യം തീരുമാനിച്ചത്

Mammootty, Harikrishnans, Mohanlal, Mammootty and Mohanlal, How Mammootty Dance in Harikrishnans, മമ്മൂട്ടി, മോഹൻലാൽ, ഹരികൃഷ്ണൻസ്, മമ്മൂട്ടി ഡാൻസ്
Mohanlal and Mammootty

ഫാസിൽ സംവിധാനം ചെയ്ത് 1998 ൽ റിലീസ് ചെയ്ത സിനിമയാണ് ഹരികൃഷ്ണൻസ്. മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. ഹരികൃഷ്ണൻസിനെ 'പൊന്നേ പൊന്നമ്പിളി' എന്ന പാട്ട് രംഗത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഡാൻസ് കളിക്കുന്നുണ്ട്. ഡാൻസിന്റെ കാര്യത്തിൽ മമ്മൂട്ടിയേക്കാൾ ഒരുപടി മുന്നിലുള്ള ലാൽ മൊത്തത്തിൽ തകർത്താടുകയാണ്. മമ്മൂട്ടിയാകട്ടെ ചില രംഗങ്ങളിൽ മാത്രം ഡാൻസ് കളിക്കുന്നതും കാണാം. 
 
ഈ പാട്ട് രംഗത്തിൽ താൻ വെറുതെ നടക്കുകയേ ഉള്ളൂവെന്നാണ് മമ്മൂട്ടി ആദ്യം തീരുമാനിച്ചത്. പിന്നീടാണ് കൊറിയോഗ്രഫർ കലാമാസ്റ്ററുടെ നിർബന്ധത്തിനു വഴങ്ങിയാണ് മമ്മൂട്ടിയും ഡാൻസ് കളിച്ചത്. ഇതേ കുറിച്ച് ഒരു അഭിമുഖത്തിൽ കലാമാസ്റ്റർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
' മമ്മൂക്ക വന്നു പറയും 'കലാ എനിക്ക് ഡാൻസൊന്നും പറ്റില്ല'. സാധാരണ സ്റ്റെപ്പ് മതിയെന്ന് പറയുമ്പോൾ മമ്മൂട്ടി സാറ് പറയും 'മോഹൻലാൽ ഭയങ്കര ഡാൻസറാണ്. എനിക്ക് ചുമ്മാ നടക്കുന്നത് മതി' എന്ന്. വരില്ലെന്ന് പറഞ്ഞു നിന്നാൽ ഒന്നും വരില്ല, നമുക്ക് പറ്റുന്നത് എന്താണോ അത് ചെയ്യാം. അങ്ങനെയാണ് അവസാനം മമ്മൂട്ടി സാറ് സമ്മതിച്ചത്,' കലാമാസ്റ്റർ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേളി മാണിക്ക് നഷ്ടകച്ചവടം; കാവി സ്‌നേഹത്തിൽ നഷ്ടമായത് രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സ്, യുട്യൂബിലും തിരിച്ചടി