Publish Date: Sat, 30 Apr 2022 (08:49 IST)
Updated Date: Sat, 30 Apr 2022 (08:54 IST)
സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ മനപൂര്‍വ്വം കളിയാക്കിക്കൊണ്ട് ഒരാള്‍ പങ്കുവച്ച പോസ്റ്റിനെതിരെ സിനിമാലോകം. മകന്‍ ഗോകുല്‍ സുരേഷ് ഗോപി നല്‍കിയ മറുപടി കഴിഞ്ഞദിവസം ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ഓരോ മനോരോഗികള്‍ക്കും ഞരമ്പുരോഗികള്‍ക്കുമുള്ളതാണ് ഗോകുല്‍ സുരേഷിന്റെ മറുപടി എന്നാണ് നിര്‍മ്മാതാവ് എന്‍ എം ബാദുഷ പറയുന്നത്.
'ഇത് കേവലം ഇയാള്‍ക്കുള്ള മറുപടിയല്ല; മറിച്ച് സോഷ്യല്‍ മീഡിയയിലെ ഓരോ മനോരോഗികള്‍ക്കും ഞരമ്പുരോഗികള്‍ക്കുമുള്ളതാണ്.
ഗോകുല്‍, അച്ഛന്റെ മോന്‍ തന്നെ'- എന്‍ എം ബാദുഷ കുറിച്ചു.
'അച്ഛന്റെ മകന്‍ #GokulSuresh
കലക്കി മോനെ'- നാദിര്‍ഷ കുറിച്ചു.