Publish Date: Tue, 10 Oct 2023 (12:34 IST)
Updated Date: Tue, 10 Oct 2023 (12:39 IST)
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈഗര്‍ ഷ്‌റോഫും ദേശീയ അവാര്‍ഡ് ജേതാവായ നടി കൃതി സനോണും ഒന്നിക്കുന്നു.വികാസ് ബാല്‍ ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ഗണപത് ട്രെയിലര്‍ തരംഗമാകുന്നു.2070 ഭാവിയില്‍ ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.അമിതാഭ് ബച്ചനും സിനിമയിലുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രം 2023 ഒക്ടോബര്‍ 20 ന് റിലീസ് ചെയ്യും. നടന്‍ റഹ്‌മാന്‍ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.നടി ശ്രുതി മേനോനും സിനിമയുടെ ഭാഗമാണ്. ജമീല്‍ ഖാന്‍, സിയാദ് ബക്രി, ഗിരിഷ് കുല്‍ക്കര്‍ണി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
200 കോടിയാണ് ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.