Publish Date: Mon, 07 Feb 2022 (14:36 IST)
Updated Date: Mon, 07 Feb 2022 (14:41 IST)
മലയാളത്തില്‍ നിന്നൊരു ആന്തോളജി ചിത്രം കൂടി.ഫ്രീഡം ഫൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലൂടെ പ്രദര്‍ശനത്തിനെത്തും.
ഫെബ്രുവരി 11നാണ് റിലീസ്.അഞ്ച് സംവിധായകരുടെ അഞ്ച് കഥകള്‍ ചേര്‍ന്നൊരു സിനിമയാണ് ഫ്രീഡം ഫൈറ്റ്.
ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് തുടങ്ങിയ സംവിധായകരുടെ ഓരോ ചിത്രങ്ങള്‍ ഉണ്ടാകും.
ജോജു ജോര്‍ജ്, റോഷനി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി തുടങ്ങിയ താരങ്ങള്‍ സിനിമയിലുണ്ട്.
ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റി, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.