'വല്ലാതെ ബുദ്ധിമുട്ടി': ഇപ്പോൾ എല്ലാം ശരിയായെന്ന് ദുൽഖർ സൽമാൻ, നടന്റെ അസുഖമെന്ത്?

നിഹാരിക കെ എസ്
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (10:17 IST)
Dulquer Salman
മോഹൻലാൽ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ദുൽഖർ സൽമാൻ ആണ്. കൊത്തയാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ മലയാള സിനിമ. എന്നാൽ, ചിത്രം വിചാരിച്ചത് പോലെ ഹിറ്റായില്ല. ഇതിനിടെ കമൽ ഹാസന്റെ തഗ് ലൈഫ് അടക്കം മൂന്ന് ചിത്രങ്ങൾ ദുൽഖർ കമ്മിറ്റ് ചെയ്തിരുന്നു. എന്നാൽ, മൂന്നിൽ നിന്നും താരം പിന്മാറുകയായിരുന്നു. ഒരു വർഷത്തെ ഗ്യാപ്പിന് ശേഷം ദുൽഖറിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ലക്കി ഭാസ്കർ. 
 
പകുതി ഷൂട്ട് ചെയ്തതുകൊണ്ട് മാത്രമാണ് ലക്കി ഭാസ്കർ താൻ പൂർത്തിയാക്കിയതെന്നും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് താൻ വല്ലാതെ കഷ്ടപ്പെട്ടുവെന്നും ദുൽഖർ പറയുന്നു. ലക്കി ഭാസ്കറിന്റെ പ്രൊമോഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ. ലക്കി ഭാസ്കർ ഇത്രയും താമസിക്കാൻ കാരണം, താൻ ആണെന്നും ദുൽഖർ പറഞ്ഞു. ഇനി സിനിമകളിൽ സജീവമാകുമെന്നാണ് ദുൽഖർ പറയുന്നത്. 
 
കാന്താ എന്ന തമിഴ് ചിത്രമാണ് ദുൽഖർ ഇനി ചെയ്യാനിരിക്കുന്നത്. അതിനുശേഷം ഒരു തെലുങ്ക് ചിത്രവും ഉണ്ട്. ശേഷമാകും മലയാളത്തിലേക്ക് തിരിച്ച് വരിക എന്നാണ് താരം തന്നെ വെളിപ്പെടുത്തുന്നത്. സിനിമയിൽ എത്തിയശേഷം ആദ്യമായിട്ടാണ് ഒരു വർഷത്തോളം ഗ്യാപ് എടുക്കുന്നതെന്നും വേണമെന്ന് വിചാരിച്ചിട്ടല്ലെന്നും ദുൽഖർ പറയുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം വല്ലാതെ ബുദ്ധിമുട്ടിയെന്നാണ് ദുൽഖർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സർ ക്രീക്കിൽ എന്താണ് നിങ്ങൾക്ക് കാര്യം, ദുരുദ്ദേശമുണ്ടെങ്കിൽ പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രം മാറ്റിക്കളയും: താക്കീതുമായി രാജ്നാഥ് സിങ്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments