Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിന്റേയും മഖ്ബൂലിന്റേയും പേരിനൊപ്പം 'സല്‍മാന്‍' വന്നത് എങ്ങനെ? ആ പേര് നിര്‍ദേശിച്ചത് മമ്മൂട്ടി !

Webdunia
തിങ്കള്‍, 17 ജനുവരി 2022 (20:50 IST)
ദുല്‍ഖര്‍ സല്‍മാനും മഖ്ബൂല്‍ സല്‍മാനും കസിന്‍സാണെന്ന് എല്ലാവര്‍ക്കും അറിയാം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍. മമ്മൂട്ടിയുടെ സഹാദരന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് മഖ്ബൂല്‍ സല്‍മാന്‍. ഇരുവരുടേയും ജന്മദിനം ഒരേ ദിവസമാണ് എന്നതാണ് മറ്റൊരു കൗതുകം. വര്‍ഷം മാത്രമാണ് വ്യത്യാസം. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. 1987 ജൂലൈ 28 ന് മഖ്ബൂല്‍ ജനിച്ചു. ഇരുവരും തമ്മിലുള്ളത് ഒരു വയസ്സിന്റെ വ്യത്യാസം മാത്രം.
 
ദുല്‍ഖറിന്റേയും മഖ്ബൂലിന്റേയും പേരിനൊപ്പം 'സല്‍മാന്‍' എന്ന് ഉണ്ട്. ഇതേ കുറിച്ച് മഖ്ബൂലിന്റെ പിതാവ് ഇബ്രാഹിംകുട്ടി ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദുല്‍ഖറിന്റെ പേരിനൊപ്പം ഇച്ചാക്ക (മമ്മൂട്ടി) സല്‍മാന്‍ എന്ന് ഇട്ടു. ദുല്‍ഖറിന് ശേഷം കുടുംബത്തില്‍ പിറന്ന ആണ്‍കുട്ടിയാണ് മഖ്ബൂല്‍. ദുല്‍ഖറിന് ഉള്ളതുപോലെ പേരിനൊപ്പം 'സല്‍മാന്‍' എന്ന് കൂടി നല്‍കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. വ്യത്യസ്തമായ പേര് ആകുമല്ലോ എന്ന് കരുതിയാണ് സല്‍മാന്‍ എന്ന് കൂടി നല്‍കിയത്. തറവാട്ടിലെ മറ്റ് ആണ്‍കുട്ടികളുടെ പേരിനൊപ്പം ഒന്നും സല്‍മാന്‍ എന്ന 'വാല്‍' ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments