ആളാകെ മാറി, മുടി വെട്ടി പുത്തന്‍ ലുക്കില്‍ ധ്രുവന്‍, നടന്റെ നിരവധി ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു
ധ്രുവന്‍ സിനിമ തിരക്കുകളിലാണ്.
Publish Date: Mon, 18 Apr 2022 (12:31 IST)
Updated Date: Mon, 18 Apr 2022 (12:38 IST)
ധ്രുവന്‍ സിനിമ തിരക്കുകളിലാണ്. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ജനഗണമന പ്രദര്‍ശനത്തിനൊരുങ്ങുന്നു. അജിത്തിന്റെ സ്വപ്ന സിനിമയായ വലിമൈയിലും മുഴുനീള കഥാപാത്രത്തെ നടന്‍ അവതരിപ്പിച്ചു.
നടന്റെ വിവാഹം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു . അഞ്ജലിയാണ് ഭാര്യ.
ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ നടന്‍ ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടി.ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, തുടങ്ങി വലിമൈ, ആറാട്ട് വരെ എത്തിനില്‍ക്കുകയാണ് നടന്റെ കരിയര്‍.
'അടി','ജനഗണമന', ഖജുരാവോ ഡ്രീംസ്, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് ധ്രുവന്റേതായി ഇനി വരാനുള്ളത്.
കെ ആര് അനൂപ്
Publish Date: Mon, 18 Apr 2022 (12:31 IST)
Updated Date: Mon, 18 Apr 2022 (12:38 IST)