Drishyam 3: ബോക്‌സ്ഓഫീസിൽ തൂക്ക്; ദൃശ്യം ആദ്യദിനം 50 കോടി
ദൃശ്യം 3 മുൻ ഭാഗങ്ങളെ പോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലർ അല്ല
Publish Date: Thu, 21 May 2026 (16:58 IST)
Updated Date: Thu, 21 May 2026 (17:00 IST)
Drishyam 3: ദൃശ്യം 3 തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടുന്നു. ബോക്‌സ്ഓഫീസിൽ വൻ നേട്ടം കൊയ്യാൻ പോകുകയാണ് ചിത്രം. പ്രീ സെയിലിൽ തന്നെ വേൾഡ് വൈഡായി 35 കോടിക്കു മുകളിൽ ചിത്രം നേടിയിരുന്നു. ആദ്യദിനം വേൾഡ് വൈഡ് കളക്ഷനായി ദൃശ്യം 3 അമ്പത് കോടി നേടുമെന്ന് ഉറപ്പായി.
ദൃശ്യം 3 മുൻ ഭാഗങ്ങളെ പോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലർ അല്ല. മറിച്ച് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഇമോഷണൽ ഡ്രാമയും അതിനെ തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളും അടങ്ങുന്നതാണ്. ആദ്യ രണ്ട് ഭാഗങ്ങളിൽ രണ്ടാം പകുതിയിൽ സസ്പെൻസുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ മൂന്നാം ഭാഗത്ത് കഥാപാത്രങ്ങൾ കടന്നുപോകുന്ന ആത്മസംഘർഷങ്ങൾക്കാണ് പ്രാധാന്യം. വൻ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകരെ ഇത് ചിലപ്പോൾ നിരാശപ്പെടുത്തിയേക്കും.