Webdunia - Bharat's app for daily news and videos

Install App

സലാർ വഴി എമ്പുരാനിലേക്ക്? ഡോണ്‍ ലീക്ക് വഴിയൊരുക്കി സൗത്ത് ഇന്ത്യൻ സിനിമ!

നിഹാരിക കെ എസ്
തിങ്കള്‍, 11 നവം‌ബര്‍ 2024 (10:50 IST)
‘ഡോണ്‍ ലി അണ്ണന്‍’ എന്ന് ഇന്ത്യൻ സിനിമാ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന കൊറിയന്‍ താരം മാങ് ഡോങ് സിയോക് പ്രഭാസിന് വില്ലനാകുമെന്ന് റിപ്പോർട്ട്. ഡോണ്‍ ലി അണ്ണന്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം അദ്ദേഹം പ്രഭാസിന്റെ ‘സാലാര്‍ പാര്‍ട്ട് 2’ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഇതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. 
 
വിവിധ ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡോൺ ലീയുടെ ആദ്യ ഇന്ത്യൻ സിനിമ പ്രഭാസിനൊപ്പം എന്നാണ് ദേശീയ മാധ്യമങ്ങൾ തലക്കെട്ടാക്കിയിരിക്കുന്നത്. സലാറിന്റെ അണിയറ പ്രവർത്തകർ വാർത്ത നിഷേധിച്ചിട്ടുമില്ല. ഇതോടെ, വാർത്ത സത്യമാണെന്നാണ് പ്രഭാസിന്റെ ആരാധകരും വിശ്വസിക്കുന്നത്. ഇടക്കാലത്ത് താരത്തിന്റെ മലയാള എന്‍ട്രിയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ താരം എത്തുന്നുവെന്ന പ്രചാരണം സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രചരിച്ചിരുന്നു. ഇതിന്റെ ഫാന്‍മെയ്ഡ് പോസ്റ്ററുകളടക്കം മാങ് ഡോങ്ങിന്റേതെന്ന തരത്തില്‍ പ്രചരിച്ചിരുന്നു. 
 
ഡോൺ ലീയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പുതിയ ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. സലാറിൽ ഡോൺ ലീ ഉണ്ടെങ്കിൽ എമ്പുരാനിലും ഉണ്ടാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. എന്നാല്‍ ഡോണ്‍ ലി അണ്ണന്റെ ഇന്ത്യന്‍ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണങ്ങളൊന്നു ഉണ്ടായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

അടുത്ത ലേഖനം
Show comments