Webdunia - Bharat's app for daily news and videos

Install App

Diya Krishna: അശ്വിന്‍ പൂവാലനെ പോലെ സംസാരിക്കുന്നെന്ന് ജീവനക്കാരി; വീട്ടില്‍ ബിരിയാണിയാണ്, മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ (വീഡിയോ)

അതേസമയം നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിന്റെ (G Krishnakumar) മകള്‍ ദിയ കൃഷ്ണ (Diya Krishna) നടത്തുന്ന സ്ഥാപനത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്

രേണുക വേണു
ബുധന്‍, 11 ജൂണ്‍ 2025 (17:04 IST)
Diya Krishna: തന്റെ സ്ഥാപനമായ 'ഓ ബൈ ഓസി'യിലെ ആരോപണ വിധേയയായ ജീവനക്കാരികള്‍ ഒരാളെ പരിഹസിച്ച് ദിയ കൃഷ്ണ. ദിയയുടെ ഭര്‍ത്താവ് അശ്വിനെതിരെ ജീവനക്കാരി സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റീലിലാണ് ദിയ മറുപടിയുമായി എത്തിയിരിക്കുന്നത്. 
 
' ദിയയുടെ ഭര്‍ത്താവ് രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് എന്ത് ചെയ്യുന്നു എന്ന്..പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്,' എന്നാണ് ജീവനക്കാരി പറയുന്നതാണ് റീലില്‍ നല്‍കിയിരിക്കുന്നത്. ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ' വീട്ടില്‍ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവന്‍ തിന്നാറില്ല.' ഇതിനു താഴെ നിരവധി പേര്‍ ദിയയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 
 
അതേസമയം നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിന്റെ (G Krishnakumar) മകള്‍ ദിയ കൃഷ്ണ (Diya Krishna) നടത്തുന്ന സ്ഥാപനത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'ഒ ബൈ ഓസി' (Oh By Ozy) എന്ന ആഭരണ ഷോപ്പിലെ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയെന്നാണ് ദിയ കൃഷ്ണയുടെ ആരോപണം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arru_here (@myselfarru)

ആഡംബര ഇമിറ്റേഷന്‍ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പിലെ ജീവനക്കാരെ തന്റെ സുഹൃത്തുക്കളെ പോലെയാണ് ദിയ കൃഷ്ണ കണ്ടിരുന്നത്. ജീവനക്കാര്‍ തന്നെ ചതിക്കുമെന്ന് ദിയ കൃഷ്ണ കരുതിയിരുന്നില്ലെന്ന് ദിയയുടെ അമ്മ സിന്ധു കൃഷ്ണ പറയുന്നു. ദിയയുടെ വളകാപ്പ് ചടങ്ങില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ പങ്കെടുത്തിരുന്നു. ഏകദേശം 69 ലക്ഷം രൂപ ഇവര്‍ തട്ടിച്ചെന്നാണ് ദിയയും കൃഷ്ണകുമാറും ആരോപിക്കുന്നത്. 
 
ജീവനക്കാരുടെ തട്ടിപ്പിനെ കുറിച്ച് ആദ്യം സംശയം തോന്നിയത് ദിയയുടെ അനുജത്തി ഇഷാനി കൃഷ്ണയ്ക്കു ആണെന്ന് സിന്ധു കൃഷ്ണകുമാര്‍ പറയുന്നു. ദിയ കൃഷ്ണയുടെ കസ്റ്റമേഴ്സില്‍ ഒരാള്‍ ഇഷാനി കൃഷ്ണയുടെ കൂട്ടുകാരിയായിരുന്നു. ഒരു ദിവസം തിരുവനന്തപുരം നഗരത്തിലെ ഷോപ്പില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം, പണമടച്ചതില്‍ സുഹൃത്തിനും സംശയം തോന്നി. ക്യുആര്‍ (QR Code) കോഡില്‍ ചില പ്രശ്നങ്ങളുള്ളതായി ഈ സുഹൃത്ത് ഇഷാനിയോടു പറഞ്ഞു. ഇഷാനിയുടെ ഇടപെടലാണ് പിന്നീട് അന്വേഷണത്തിലേക്ക് എത്തിയത്. കടയിലെ ജീവനക്കാരികളുടെ ക്യുആര്‍ കോഡ് ആണ് ഷോപ്പില്‍ വെച്ചിരിക്കുന്നതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയുടെ കണ്ണുവെട്ടിച്ച് ഓടാന്‍ ശ്രമിച്ചു; പേരക്കുട്ടിയെ തടയാന്‍ മഹേശ്വരിയുടെ ശ്രമം ഒന്നര വയസുകാരന്റെ മരണത്തില്‍ കലാശിച്ചു

ഓപ്പറേഷന്‍ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ബീഹാർ തിരെഞ്ഞെടുപ്പിന് മുൻപായി മഹിളാ റോസ്ഗാർ യോജനയുമായി ബിജെപി, 75 ലക്ഷം സ്ത്രീകൾക്ക് അക്കൗണ്ടിൽ ലഭിക്കുക 10,000 രൂപ വീതം

ഷഹബാസ് ഷെരീഫും അസിം മുനീറും മികച്ച നേതാക്കൾ, പാകിസ്ഥാനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തി യുഎസ്

ഇന്ത്യയ്ക്ക് വേറെ വഴിയില്ല, റഷ്യയിൽ നിന്ന് കിട്ടിയില്ലെങ്കിൽ ഇറാനിൽ നിന്ന് വാങ്ങും: പീയുഷ് ഗോയൽ

അടുത്ത ലേഖനം
Show comments