Webdunia - Bharat's app for daily news and videos

Install App

ദിലീപും പൃഥ്വിരാജും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? മല്ലികയുടെ മറുപടി ഇങ്ങനെ

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2022 (11:38 IST)
സിനിമയില്‍ വന്ന കാലത്ത് വിവാദ കോളങ്ങളില്‍ നിറഞ്ഞുനിന്ന് പേരായിരുന്നു പൃഥ്വിരാജ് സുകുമാരന്റേത്. താരസംഘടനയായ അമ്മയില്‍ അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്ന സമയത്ത് പൃഥ്വിരാജ് പൂര്‍ണ്ണമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചതു മുതലാണ് വിവാദങ്ങള്‍ ഉടലെടുത്തത്.
 
പൃഥ്വിരാജിനെ ഒതുക്കാന്‍ അക്കാലത്ത് പലരും ശ്രമിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സിനിമയില്‍ തനിക്കെതിരെ ഒരു ഗ്രൂപ്പുണ്ടെന്ന് അക്കാലത്തെ അഭിമുഖങ്ങളില്‍ പൃഥ്വിരാജും പറഞ്ഞിരുന്നു. ഇതേ കുറിച്ചെല്ലാം പൃഥ്വിരാജിന്റെ അമ്മയും അഭിനേത്രിയുമായ മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
 
'പൃഥ്വിരാജ് അന്ന് ആരുമല്ല. ഒന്നുമായിട്ടില്ല. എങ്കിലും അവനെ മുളയിലേ നുള്ളി കളയാനുള്ള ശ്രമം ഉണ്ടായി. അതിനു പിന്നില്‍ രണ്ട് മൂന്ന് പേര്‍ ഉണ്ടായിരുന്നു. അതില്‍ ദിലീപ് ഉണ്ടെന്ന് തോന്നിയിട്ടില്ല. ദിലീപ് പരസ്യമായി പൃഥ്വിരാജിനെതിരെ ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ല. രഹസ്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഒരു സംഘം പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമിച്ചിരുന്നു,' മല്ലിക പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

സംശയരോഗം: കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി

മലയാളി യുവതിയുടെ മരണം ജോലി സമ്മര്‍ദ്ദം കൊണ്ടാണെന്ന പരാതി; കേന്ദ്രം അന്വേഷണം തുടങ്ങി

അടുത്ത ലേഖനം
Show comments